‘എടക്കാട് ബറ്റാലിയൻ 06’ എന്ന ചിത്രത്തിലെ പ്രേക്ഷകർ നെഞ്ചിലേറ്റിയ ‘ നീ ഹിമ മഴയായ് വരൂ’ എന്ന ഗാനമാലപിച്ചുകൊണ്ട് പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിച്ച ഗായികയാണ് നിത്യ മാമ്മൻ. പിന്നീടങ്ങോട്ട് ഒത്തിരി നല്ല ഗാനങ്ങൾ ആലപിച്ച് താരം പ്രേക്ഷകപ്രീതിയാർജിച്ചു.
‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിലെ ‘വാതുക്കല് വെള്ളരിപ്രാവ്’ എന്ന ഗാനം നിത്യയ്ക്ക് മികച്ച പിന്നണി ഗായികയ്ക്കുള്ള സംസ്ഥാന പുരസ്കാരം നേടിക്കൊടുത്തു. ഇപ്പോഴിതാ താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ ആവുന്നത്.
സാരി ധരിച്ചുള്ള നിരവധി ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. സ്ലീവ്ലെസ് ബ്ലൗസിന് ചോക്ലേറ്റ് ബ്രൗൺ നിറത്തിലുള്ള സാരിയും കറുപ്പ് നിറത്തിലുള്ള സാരിയും തെരഞ്ഞെടുത്തു. സാരി ചിത്രങ്ങൾക്ക് പുറമേ ലഹങ്ക ധരിച്ച ചിത്രങ്ങളും ആരാധകർക്കായി താരം പോസ്റ്റ് ചെയ്തു. എല്ലാ ലുക്കിനും വളരെ സിമ്പിൾ ആയ ഹെയർ സ്റ്റൈൽ ആണ് താരം തിരഞ്ഞെടുത്തത്. നിരവധി പേരാണ് താരത്തിന് പ്രതികരണങ്ങൾ അറിയിച്ചുകൊണ്ട് രംഗത്തെത്തുന്നത്.
https://www.instagram.com/p/Cx4h-_ovd5I/?utm_source=ig_web_copy_link&igshid=MzRlODBiNWFlZA==
പ്രതികരിക്കാൻ ഇവിടെ എഴുതുക