ഉച്ചയൂൺ കുശാലാക്കാനായി വ്യത്യസ്തങ്ങളായ വിഭവങ്ങൾ പരീക്ഷിക്കുന്നവരാണ് മലയാളികൾ. അത്തരത്തിൽ വ്യത്യസ്തമായ ചെറുപയറും ചീരയും കൊണ്ടുള്ള ഒരു വിഭവമാണ് പറയുന്നത്. ചെറുപയർ ചീര തോരൻ തയ്യാറാക്കുന്നതിനായി ആദ്യം തന്നെ നമുക്ക് ഒരു അരപ്പ് റെഡിയാക്കി എടുക്കാം.
ഇതിനായി അല്പം തേങ്ങ, മഞ്ഞൾപൊടി, ജീരകം, വെളുത്തുള്ളി, പച്ചമുളക് പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് ഒന്ന് ഒതുക്കി എടുക്കാം. ഇനി ഇത് മാറ്റിവെക്കാം. ഇനി ഒരു പാൻ അടുപ്പത്തുവെച്ച് അതിലേക്ക് കുറച്ച് എണ്ണയൊഴിച്ച് ചൂടാക്കാം. എണ്ണ ചൂടായി വരുമ്പോൾ അതിലേക്ക് കുറച്ച് കടുകും വറ്റൽമുളകും ഇട്ട് പൊട്ടിച്ചെടുക്കാം. പിന്നീട് ഇതിലേക്ക് അരിഞ്ഞ് റെഡിയാക്കി വെച്ച ചീര ചേർത്ത് വേവിച്ചെടുക്കണം.
വെന്തു വരുമ്പോൾ ഇതിലേക്ക് നമ്മൾ അരച്ച റെഡിയാക്കി മാറ്റിവെച്ചിരിക്കുന്ന തേങ്ങ ചേർത്തു കൊടുക്കാം. നല്ലതുപോലെ ഇളക്കി യോജിപ്പിച്ചതിനുശേഷം അടച്ചുവെച്ച് ഒന്നുകൂടി വേവിച്ചെടുക്കാം. നല്ലതുപോലെ മിക്സ് ആയതിനു ശേഷം ഇതിലേക്ക് ഉപ്പും മഞ്ഞൾ പൊടിയും ചേർത്ത് വേവിച്ച് ഊറ്റിയെടുത്ത ചെറുപയർ ചേർത്തു കൊടുക്കണം. നല്ലതുപോലെ ഇളക്കി യോജിപ്പിച്ചതിനുശേഷം ആവശ്യമെങ്കിൽ അല്പം കൂടി ഉപ്പ് ചേർത്തു കൊടുക്കാം. രുചികരമായ ചീര ചെറുപയർ തോരൻ റെഡിയായി കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക