സിനിമാചരിത്രത്തിൽ തന്നെ എക്കാലത്തെയും ഇതിഹാസമായി മാറിയ ഹോളിവുഡ് ചിത്രമാണ് ടൈറ്റാനിക്. ചിത്രത്തിലെ ജാക്ക്-റോസ് പ്രണയജോഡികൾ ഇന്നും എല്ലാവരുടെയും മനസിൽ തങ്ങി നിൽക്കുകയാണ്. സിനിമയിലെ പ്രകടനത്തിന്റെ പേരിൽ നടി കേറ്റ് വിൻസ്ലെറ്റിനും നടൻ ലിയനാർഡോ ഡികാപ്രിയോക്കും നിരവധി പുരസ്കാരങ്ങളും കിട്ടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിൽ ലിയനാർഡോ ധരിച്ച വസ്ത്രം ലേലത്തിനു വെക്കുന്നുവെന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്.
അടുത്ത മാസമാണ് ലേല നടപടി ആരംഭിക്കുക എന്നാണ് റിപ്പോർട്ടുകൾ. ഏകദേശം 115,000 ഡോളർ മുതൽ 230,000 ഡോളർ വരെയാണ് വസ്ത്രത്തിന് പ്രതീക്ഷിക്കുന്ന വില. 95ലക്ഷം മുതൽ രണ്ടുകോടിയോളം വരും ഇതിന്റെ ഇന്ത്യൻ നിരക്ക്. കോഡുറോയ് പാന്റ്സും ഓവർകോട്ടും ലോങ് സ്ലീവ് ഷർട്ടുമാണ് ചിത്രത്തിലുടനീളം ജാക്ക് എന്ന കഥാപാത്രം ധരിക്കുന്നത്.
പ്രശസ്ത ടി.വി, സിനിമാ രംഗത്തെ പ്രധാന വസ്തുക്കൾ ലേലം ചെയ്യുന്ന പരിപാടിയുടെ ഭാഗമായാണ് ലിയനാർഡോയുടെ ടൈറ്റാനിക്കിലെ വസ്ത്രവും ലേലത്തിനു വെക്കുന്നത്. ഏതാണ്ട് 1800-ഓളം വസ്തുക്കളാണ് പ്രസ്തുതലേലത്തിൽ ലേലം ചെയ്യാൻ പദ്ധതിയിടുന്നത്. ഇതുകൂടാതെ സ്റ്റാർ വാർസ് എന്ന ചിത്രത്തിലെ പ്രശസ്തമായ ഡ്രോയിഡിന്റെ തലയുടെ രൂപം, ഗോഡ്ഫാദർ സിനിമയിലെ കോട്ട് തുടങ്ങിയവയും ലേലത്തിന് വെക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക