കണ്ണൂര്: എൽ.ഡി.എഫ് കുടുംബ സംഗമങ്ങൾക്ക് ഇന്ന് ധർമ്മടത്ത് തുടക്കം. അഞ്ച് ദിവസങ്ങളിലായി 29 കുടുംബ സംഗമങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും.
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങളോട് നേരിട്ട് വിശദീകരിക്കുകയാണ് കുടുംബ സംഗമങ്ങളുടെ ലക്ഷ്യം. എൽ.ഡി.എഫ് എം.എൽ.എമാർ അതാത് മണ്ഡലങ്ങളിലെ മുഴുവൻ ബൂത്തുകളിലും കുടുംബ സംഗമങ്ങളിൽ പങ്കെടുക്കണമെന്നാണ് തീരുമാനം.
രാവിലെ 10 മണിക്ക് വേങ്ങാട് ആണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന ആദ്യ കുടുംബ സംഗമം. വരുന്ന അഞ്ച് ദിവസങ്ങളിലായി മണ്ഡലത്തിലെ 29 കുടുംബ യോഗങ്ങളിൽ മുഖ്യമന്ത്രി നേരിട്ട് പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക