കൊച്ചി: ലൈംഗികാതിക്രമക്കേസിൽ യൂട്യൂബ് വ്ളോഗർ മല്ലു ട്രാവലർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തള്ളി. എറണാകുളം സെഷൻസ് കോടതിയാണ് മല്ലു ട്രാവലർ എന്ന് അറിയപ്പെടുന്ന ഷാക്കിർ സുബാന്റെ ജാമ്യാപേക്ഷ തള്ളിയത്. ജാമ്യത്തിനായി ഇയാൾ ഹൈക്കോടതിയെ സമീപിക്കും. സെപ്റ്റംബർ 13നാണ് കേസിനാസ്പദമായ സംഭവം.
കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ അഭിമുഖത്തിനെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയ യുട്യൂബർ തന്നെ പീഡിപ്പിച്ചുവെന്ന സൗദി യുവതി നൽകിയ പരാതിയിലാണ് കേസ്. യുവതി എറണാകുളം സെൻട്രൽ പൊലീസിൽ പരാതി നൽകുകയും, മജിസ്ട്രേറ്റിന് മുൻപിൽ രഹസ്യ മൊഴി നൽകുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക