ശരിയായ രീതിയിലാണ് ചെയ്യുന്നത് എങ്കിൽ ഏറ്റവും ആദായകരമായ ഒന്നാണ് ഇറച്ചിക്കോഴി വളർത്തൽ. വീട്ടമ്മമാരടക്കം നിരവധി പേരാണ് ഇറച്ചി കോഴി വളർത്തലിൽ വിജയം കൊയ്യുന്നത്. എങ്ങനെയാണ് ഇറച്ചി കോഴി വളർത്തൽ ചെയ്യേണ്ടത് എന്നതിൽ പരിശീലനം നടത്താൻ ഒരുങ്ങുകയാണ് മലമ്പുഴ സർക്കാർ മൃഗസംരക്ഷണ പരിശീലന കേന്ദ്രം.
ഒക്ടോബർ 12ന് മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ വച്ച് നടത്തുന്ന പരിശീലന പരിപാടിയിൽ മുൻകൂട്ടി വിളിച്ച് രജിസ്റ്റർ ചെയ്യുന്നവർക്ക് പങ്കെടുക്കാം. രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെ നടക്കുന്ന പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് 0491-2815454, 9188522713 എന്നീ നമ്പറുകളിൽ വിളിച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്. രജിസ്റ്റർ ചെയ്ത് പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നവർ ആധാർ കാർഡിന്റെ കോപ്പി കൊണ്ടുവരേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക