മുഖത്തെ കരുവാളിപ്പ് മാറാനും നിറം വര്‍ധിക്കാനും ഏറെ മികച്ചതാണ് മുട്ട. മുട്ടയുടെ വെള്ളയില്‍ സുഷിരങ്ങള്‍ ശക്തമാക്കാനും അമിതമായ എണ്ണ നീക്കം ചെയ്യാനും സഹായിക്കുന്ന ലളിതമായ പ്രോട്ടീനായ ആല്ബുമിന് അടങ്ങിയിട്ടുണ്ട്. മുട്ട ഉപയോഗിച്ചു വരണ്ട ചര്‍മ്മക്കാര്‍ക്കും എണ്ണമയമുള്ള ചര്‍മ്മക്കാര്‍ക്കും ഉപയോഗിക്കാവുന്ന രണ്ട് തരം ഫേസ് പാക്കുകള്‍ നോക്കാം
മുട്ടയുടെ വെള്ളയും നാല് ടീ സ്പൂണ്‍ വെള്ളരിക്ക ജ്യൂസും രണ്ട് ടീ സ്പൂണ്‍ തണുത്ത പാലും മിക്സ് ചെയ്യുക. മുഖത്ത് ഈ ഫേസ് പാക്ക് ഉപയോഗിക്കുന്നതിന് മുന്‍പ് പഞ്ഞി ഉപയോഗിച്ച് മുഖം ക്ലീന്‍ ചെയ്യുക. ശേഷം പാക്ക് മുഖത്തിടുക. 15 മിനിട്ടിന് ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകുക. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാം.
ഒരു മുട്ടയുടെ വെള്ളയും പകുതി നാരങ്ങയുടെ നീരും എടുക്കുക. നന്നായി പതയുന്നതുവരെ ഈ മിശ്രിതം ഇളക്കുക. ഇളം ചൂടുവെള്ളത്തില്‍ മുഖം കഴുകിയശേഷം ഒരു കോട്ടണ്‍ പാഡ് ഉപയോഗിച്ച് ഈ മിശ്രിതം മുഖത്ത് പുരട്ടുക. 10 മിനുട്ട് കഴിഞ്ഞാല്‍ ഇളം ചൂടുവെള്ളത്തില്‍ മുഖം കഴുകുക. ആഴ്ചയില്‍ രണ്ടു തവണ ഈ മാസ്ക് ഉപയോഗിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക