മാന്നാർ: പത്തനംതിട്ടയിൽ മൃതദേഹവുമായി പോയ ആബുംലൻസ് അപകടത്തിൽപ്പെട്ടു. ഡ്രൈവർക്ക് പരിക്ക് പറ്റി. അപകടത്തെ തുടർന്ന് രണ്ട് മണിക്കൂറോളം മൃതദേഹം വഴിയരികിൽ കിടക്കേണ്ട അവസ്ഥ ആയിരുന്നു.
മാന്നാർ കുട്ടംപേരൂർ മുട്ടേൽ വല്ലവനക്കാട്ടിൽ ലാലു എബ്രഹാമിന്റെ(65) മൃതദേഹം പരുമലയിൽ നിന്നും ചെങ്ങന്നൂർ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിക്കാനായി കൊണ്ടു പോകുംവഴിയായിരുന്നു അപകടം ഉണ്ടായത്.
മാന്നാർ-ചെങ്ങന്നൂർ സംസ്ഥാന പാതയിൽ ബുധനൂർ കിഴക്കുവെച്ചാണ് ആംബുലൻസ് അപകടത്തിലായത്. ആംബുലൻസിന്റെ ആക്സിൽ ഒടിഞ്ഞാണ് അപകടമയുണ്ടായത്. ഇതോടെ മുൻവശത്തെ ഇടതുഭാഗത്തുള്ള ടയർ ഊരിപ്പോവുകയും റോഡരികിലെ മതിലിൽ ഇടിച്ച് മറിയുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക