ചൂടുകാലത്ത് കൂൾ ഡ്രിങ്ക്സ് കുടിക്കാൻ ഇഷ്ടപ്പെടുന്നവരാണ് കൂടുതൽ ആളുകളും. എന്നാൽ കൂൾ ഡ്രിങ്ക്സ് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന കാര്യം എല്ലാവർക്കും അറിയാം. പുതിയ കണക്കുകൾ പ്രകാരം കൂൾ ഡ്രിങ്ക്സിന്റെ ഉപയോഗത്തിൽ വലിയ വർധവാണ് ഉണ്ടായിരിക്കുന്നത്.
കൂൾ ഡ്രിങ്ക്സ് അഥവാ ശീതള പാനീയങ്ങളിൽ ധാരാളം പഞ്ചസാര അടങ്ങിയിട്ടുണ്ടെന്നും ഇത് അമിതവണ്ണത്തിനും ഹൃദ്രോഗത്തിനും കാരണമാകുമെന്നുമാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. നിങ്ങൾ പ്രതിദിനം ശരാശരി 350 മില്ലി ശീതള പാനീയങ്ങൾ കുടിക്കുകയാണെങ്കിൽ, നിങ്ങളുടെ ആരോഗ്യച്ചെലവ് പ്രതിദിനം 10 രൂപ അധികം വരുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.
നേച്ചർ കമ്മ്യൂണിക്കേഷൻ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ 185 രാജ്യങ്ങളിൽ നിന്നുള്ള വിവരങ്ങളുണ്ട്. ഡൽഹി എയിംസ്, ഹൈദരാബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷൻ എന്നിവയുൾപ്പെടെ ഇന്ത്യയിലെ നിരവധി സ്ഥാപനങ്ങളിൽ നിന്നുള്ള ഡാറ്റ ഉൾപ്പെടുത്തിയാണ് പഠനം തയ്യാറാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക