തുടർച്ചയായ പതിനഞ്ചാം വർഷവും മലപ്പുറം ജില്ലാ സ്കൂൾ കായികമേളയിൽ എടപ്പാൾ വിദ്യാഭ്യാസ ഉപജില്ല സർവ്വാധിപത്യം തുടർന്നു. 38 സ്വർണ്ണമെഡലുകളും 29 വെള്ളിയും പതിമൂന്ന് വെങ്കലവും അടക്കം 293.5 പോയിന്റുകളുമായാണ് എടപ്പാൾ ഇത്തവണ കപ്പ് ഉയർത്തിയത്.
3000 ത്തോളം താരങ്ങളെ അണിനിരത്തി നടത്തിയ കായികമേള കൊടിയിറങ്ങിയപ്പോൾ 15 സ്വർണം 20 വെള്ളി 14 വെങ്കലംഎന്നിവ നേടി 149.5 പോയിന്റ്കളുമായി തിരൂർ ഉപജില്ലയാണ് രണ്ടാം സ്ഥാനത്ത്. 7 സ്വർണവും 10 വെള്ളിയും 7 വെങ്കലവുമായി 99 പോയിന്റ് നേടിയ കിഴിശ്ശേരി ഉപജില്ലയാണ് മൂന്നാം സ്ഥാനം നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക