ജയ്പൂർ: വിവാഹം കഴിക്കാത്തത് എന്താണെന്ന് വെളിപ്പെടുത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ജയ്പൂർ മഹാറാണി കോളജിലെ വിദ്യാർത്ഥികളുമായി നടത്തിയ സംവാദത്തിലാണ് രാഹുൽ കാരണം പറഞ്ഞത്.
കോളജ് വിദ്യാർത്ഥികളുടെ ചോദ്യോത്തര വേളയിൽ കുട്ടികളിലൊരാൾ രാഹുലിനോട് എന്തുകൊണ്ട് വിവാഹം കഴിക്കുന്നില്ല എന്ന് ചോദിച്ചിരുന്നു. തങ്ങൾ മിടുക്കനും വളരെ സുന്ദരനുമാണ്…പിന്നെന്താ ഇതുവരെ കല്യാണം കഴിക്കാത്തത്? എന്നായിരുന്നു ചോദ്യം. ‘കോൺഗ്രസ് പാർട്ടിയിലും പാർട്ടി പ്രവർത്തനങ്ങളിലുമാണ് ശ്രദ്ധ’ എന്ന് ചോദ്യത്തിന് രാഹുൽ ഗാന്ധി ലളിതമായി മറുപടി നൽകി.
പരിപാടിയിൽ അദ്ദേഹത്തോട് ഇഷ്ടഭക്ഷണത്തെക്കുറിച്ച് ചോദിച്ചതിന് കയ്പയും കടലയും ചീരയും ഒഴികെ മറ്റൊന്നിനും തനിക്ക് പ്രശ്നമില്ലെന്ന് അദ്ദേഹം പറഞ്ഞു.
ജയ്പൂരിലെ മഹാറാണി കോളജിലെ വിദ്യാർത്ഥികളുമായി നടത്തിയ സംവദത്തിന്റെ വീഡിയോ രാഹുൽ ഗാന്ധി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. പരിപാടിയിൽ ജാതി സെൻസസ്, സ്വാതന്ത്ര്യ സമരത്തിൽ സ്ത്രീകളുടെ പങ്ക്, സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ ആവശ്യകത തുടങ്ങിയ വിവിധ വിഷയങ്ങൾ രാഹുൽ ഗാന്ധി കുട്ടികളുമായി പങ്കുവെച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക