ബോളിവുഡ് താരം അമീർഖാന്റെ മകൾ ഇറാഖാന് വിവാഹം. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ മകളുടെ വിവാഹ തീയതി താരം തന്നെയാണ് പങ്കുവെച്ചത്.
“ജനുവരി മൂന്നിനാണ് മകൾ ഇറയുടെ വിവാഹം. നൂപൂർ എന്നാണ് പേര്. ജിം ട്രെയിനർ ആണ്. വളരെ സ്നേഹമുള്ള വ്യക്തിയാണ്. മകൾ തന്നെയാണ് അവളുടെ ജീവിതപങ്കാളിയെ കണ്ടെത്തിയത്.
വിഷാദ സമയങ്ങളിൽ അവളെ പിന്തുണച്ച് ഒപ്പം ഉണ്ടായിരുന്നു. മകളുടെ തിരഞ്ഞെടുപ്പിൽ ഞാൻ വളരെ സന്തുഷ്ടനാണ്. അവർ വളരെ സന്തോഷത്തോടെ പരസ്പരം പിന്തുണ ജീവിക്കും. നൂപൂർ മരുമകൻ അല്ല, മകനാണ് എനിക്ക്” സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ആമീർഖാൻ പറഞ്ഞു.
2022 നവംബർ 18ന് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ആയിരുന്നു നൂപൂറിന്റെയും ഇറയുടെയും വിവാഹനിശ്ചയച്ചടങ്ങ് നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക