എന്നും നിങ്ങൾ ഒരേ രീതിയിലാണ് മുട്ട ഓംലെറ്റ് ഉണ്ടാക്കുന്നത്. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി നമുക്ക് തക്കാളി ഉപയോഗിച്ച് ഒരു ഓംലെറ്റ് റെഡിയാക്കി എടുക്കാം. ഇതിനായി ആദ്യം തന്നെ ഒരു തക്കാളിയെടുത്ത് വട്ടത്തിൽ മുറിച്ചെടുക്കണം.
പിന്നീട് ഒരു പാൻ അടുപ്പത്ത് വെച്ചതിനുശേഷം അതിലേക്ക് കുറച്ച് എണ്ണ ഒഴിച്ചു കൊടുക്കാം. എണ്ണ നല്ലതുപോലെ ചൂടായി വരുമ്പോൾ ഇതിലേക്ക് നമ്മൾ അരിഞ്ഞുവെച്ച തക്കാളിയുടെ ഓരോ പീസുകളായി നിരത്തി വെക്കണം. ഇതിനു മുകളിലേക്ക് അല്പം ഉപ്പും കുരുമുളകുപൊടിയും പച്ചമുളകും മുളകുപൊടിയും വിതറി കൊടുക്കാം.
തിരിച്ചും മറിച്ചുമിട്ട് ഒന്ന് ഫ്രൈ ചെയ്തതിനുശേഷം ഇതിനുമുകളിലേക്ക് അടിച്ചെടുത്ത മുട്ട കൂടി ചേർത്തു കൊടുക്കണം. അഞ്ചു മിനിറ്റ് അടച്ചുവെച്ച് വേവിച്ചതിനുശേഷം തിരിച്ചിട്ടുകൊടുത്ത് ഒന്നുകൂടി വേവിച്ചെടുക്കാം. കട്ട് ചെയ്ത് സെർവ് ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക