മുഖസംരക്ഷണത്തിന് ഏറെ പ്രാധാന്യം നൽകുന്നവരാണ് പുതുതലമുറ. പ്രകൃതിദത്തമായ വഴികൾ തിരഞ്ഞെടുക്കുന്നവരും ഏറെയാണ്. എണ്ണമയവും മുഖക്കുരുവും കറുത്ത പാടുകളും എല്ലാം ഇല്ലാതാക്കുന്നതിന് കറ്റാർവാഴ വളരെയധികം ഗുണം ചെയ്യുന്നുണ്ട്. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനൊപ്പം സൗന്ദര്യ സംരക്ഷണത്തിനും കറ്റാർവാഴ ഉപയോഗിക്കുന്നവർ നിരവധിയുണ്ട്. കറ്റാർവാഴ എങ്ങനെ മുഖസംരക്ഷണത്തിന് ഉപയോഗിക്കാം എന്ന് നോക്കാം.
മുഖത്തെ കരുവാളിപ്പ് മാറ്റുന്നതിന് ഒരു സ്പൂൺ കറ്റാർവാഴ ജെൽ എടുത്ത് അതിലേക്ക് അര സ്പൂൺ കസ്തൂരിമഞ്ഞൾ ചേർത്തു കൊടുക്കണം. ഇത് നല്ലതുപോലെ മിക്സ് ചെയ്തതിനു ശേഷം മുഖത്ത് പുരട്ടാം. 20 മിനിറ്റിനു ശേഷം കഴുകി കളയാവുന്നതാണ്. കൂടുതൽ ഫലം ലഭിക്കുന്നതിന് ഇത്ആഴ്ചയിൽ രണ്ട് തവണ ചെയ്യുന്നത് നല്ലതാണ്.
ചർമ്മത്തിലെ ഈർപ്പം നിലനിർത്താൻ സഹായിക്കുന്ന ഒന്നു കൂടിയാണ് കറ്റാർവാഴ. ഇതിനായി കറ്റാർവാഴ ജെൽ എടുത്ത് അതിലേക്ക് അല്പം വാഴപ്പഴം പേസ്റ്റ് രൂപത്തിലാക്കിയത് ഒരു ടീസ്പൂൺ തേനും ചേർത്ത് നല്ലതുപോലെ യോജിപ്പിച്ച് എടുത്തതിനുശേഷം മുഖത്തും കഴുത്തിലും ആയി പുരട്ടി കൊടുക്കാം. ഉണങ്ങിയതിനുശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക