ആരോഗ്യമുള്ള ശരീരത്തിന് ആരോഗ്യമുള്ള എല്ലിന്റെ ബലം അത്യാവശ്യമാണ്. പ്രായം കൂടുമ്പോള്‍ നമ്മുടെ ശരീരത്തിലെ എല്ലുകളുടെ ബലം കുറഞ്ഞു തുടങ്ങും. പോഷകാഹാര കുറവ് മൂലമാണ് എല്ലിന് ബലകുറവ് ഉണ്ടാകുന്നത്. അതിനാല്‍, എല്ലുകളുടെ ആരോഗ്യസംരക്ഷണം വളരെ പ്രധാനമാണ്. എല്ലിന്റെ ബലം വർധിപ്പിക്കുന്നതിൽ ഒമേഗ 3 സഹായിക്കുന്നതായി പല പഠനങ്ങളും കണ്ടെത്തിയിട്ടുണ്ട്. എല്ലുകളുടെ ബലം കൂട്ടാനുള്ള ചില ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
സോയാബീന്‍ എല്ലുകളുടെ ബലം കൂട്ടാൻ വളരെ മികച്ച ഒന്നാണ്. സോയാബീനിൽ ഫെറ്റോ ഈസ്ട്രജന് അടങ്ങിയിട്ടുണ്ട്. എല്ലുകളുടെ ബലം കൂട്ടാന്‍ ഇത് ഉത്തമമാണ്.
എല്ലുകളുടെ ബലം കൂട്ടാന്‍ കാല്‍സ്യം ധാരാളമടങ്ങിയ ഭക്ഷണം കഴിക്കുകയാണ് വേണ്ടത്. ചെറുമീനുകള്‍ എന്നിവയില്‍ കാല്‍സ്യം ധാരാളമുണ്ട്. ചെറുമീനുകള്‍ മുളളുള്‍പ്പെടെ ചവച്ചരച്ച് കഴിക്കാം.
പാലും പാലുല്പന്നങ്ങളും ഏറെ നല്ലതാണ്. പാല്, തൈര്, യോഗർട്ട്, മോര്, ബട്ടര്‍, നെയ്യ്, പനീര്‍ എന്നിവയെല്ലാം ഡയറി ഉല്പന്നങ്ങളില് പെടുന്നു. പാലിനേക്കാള്‍ തൈരിലാണ് ആരോഗ്യ ഗുണവും കാത്സ്യവും കൂടുതലെന്ന് പറയാം. പാല് അലർജിയുള്ളവര്‍ക്ക് തൈര് നല്‍കാം. ഇതു പോലെ തന്നെ ഇലക്കറികള്‍ ഏറെ നല്ലതാണ്. ചീര, മുരിങ്ങയില, അഗസ്ത്യ ചീര എന്നിവ ഭക്ഷണത്തില്‍ കഴിവതും ഉള്‍പ്പെടുത്തുക. അഗസ്ത്യ ചീര കാല്‍സ്യത്തിന്റെ മികച്ച ഉറവിടമാണ്.
മുട്ട കാല്‍സ്യവും വൈറ്റമിന്‍ ഡിയും ഒരുമിച്ച് നല്കാന് കഴിയുന്ന ഒന്നാണ്. മുട്ട ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ഇത് എല്ലുകളുടെ ബലത്തിന് സഹായിക്കും.സോയ ഉല്പന്നങ്ങള് കാല്‍സ്യം സമ്പുഷ്ടമാണ്. പാലിനോളം കാല്‍സ്യം ഇവയ്ക്ക് നല്കാന് സാധിയ്ക്കും. ഇതുപോലെ ഓറഞ്ച് കാല്‍സ്യം സമ്പുഷ്ടമാണ്. പച്ചക്കറികളില്‍ വെണ്ടയ്ക്ക ഇത്തരത്തില്‍ കാല്‍സ്യം സമ്പുഷ്ടമായ ഭക്ഷണ വസ്തുവാണ്.
ബദാം പോലുളള നട്സില്‍ ധാരാളം പോഷകങ്ങള്‍ ഉണ്ട്. ഇത് എല്ലിന്റെ ആരോഗ്യത്തിന് ഏറെ സഹായിക്കും. ദിവസവും ഒരു പിടി നട്സ് കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കുമെന്ന് ചില പഠനങ്ങളും പറയുനിനു. പ്രമേഹം മാത്രമല്ല ഹൃദയസംബന്ധമായ അസുഖങ്ങൾ, പക്ഷാഘാതം, കൊളസ്ട്രോൾ എന്നിവ വരാതിരിക്കാനും നട്സ് കഴിക്കുന്നത് ഗുണം ചെയ്യുമെന്നും പഠനത്തിൽ പറയുന്നു.
നെല്ലിക്ക വിറ്റാമിന്‍ സി ഏറ്റവും കൂടുതല്‍ അടങ്ങിയിട്ടുള്ള ഒരു ഫലമാണ്. ജീവകം സി യുടെ അംശം ഓറഞ്ചിലുള്ളതിനെക്കാള്‍ ഇരുപത് ഇരട്ടി കൂടുതലാണ് നെല്ലിക്കയില്‍. ജീവകം ബി, ഇരുമ്പ്, കാല്‍സ്യം എന്നിവയും നെല്ലിക്കയില്‍ അടങ്ങിയിട്ടുണ്ട്. ഫെറ്റോ ഈസ്ട്രജന് അടങ്ങിയ ചേന ആഹാരത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുക. ചേനയില്‍ 50 മില്ലി ഗ്രം കാല്‍സ്യവും അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. മാംഗനീസ് ധാരാളം അടങ്ങിയ പൈനാപ്പിള്‍ എല്ലിന്റെ ആരോഗ്യത്തിന് നല്ലതാണ്.
ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് ചുവന്ന അരി. ചുവന്ന അരിയില്‍ വിറ്റാമിന്‍ ബി കോംപ്ലക്സ്, വിറ്റാമിൻ ഇ, വിറ്റാമിൻ എ, മഗ്നീഷ്യം,മാംഗനീസ് തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ധാരാളം നാരുകള്‍ അടങ്ങിയ ഇവ കഴിക്കുമ്പോൾ അന്നജത്തെ അതിവേഗം വലിച്ചെടുത്ത് കൊഴുപ്പാക്കി മാറ്റുന്നത് നാരുകൾ തടയുന്നു. എല്ലുകളുടെ ബലം കൂട്ടാന്‍ ഇവ നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക