കോഴിക്കോട്: പ്രമുഖ പരിസ്ഥിതി പ്രവര്ത്തകന് പ്രൊഫസര്‍ ടി. ശോഭീന്ദ്രന് (76) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കവെയാണ് അന്ത്യം.
കോഴിക്കോട് ഗുരുവായൂരപ്പന് കോളജില്‍ അധ്യാപകനായിരുന്നു. ഷട്ടര്‍(2013), അമ്മ അറിയാന്‍(1986), കൂറ(2021) എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സഹയാത്രി, ഇന്ദിരാ പ്രിയദര്‍ശിനി വൃക്ഷമിത്ര തുടങ്ങിയ പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക