കടലമാവും മൈദയും ഒക്കെ ഉപയോഗിച്ചാണ് നമ്മൾ സാധാരണയായി ഉള്ളിവട തയ്യാറാക്കിയെടുക്കാറ്. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി നമുക്ക് കിടിലൻ രുചിയിൽ ക്രിസ്പിയായി ഗോതമ്പു പൊടിയിൽ ഉള്ളിവട തയ്യാറാക്കിയാലോ. ഗോതമ്പ് പൊടി കൊണ്ടാണ് തയ്യാറാക്കുന്നത് എങ്കിലും രുചിയുടെ കാര്യത്തിൽ ഇത് ഒട്ടും പിന്നിലല്ല. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നും എന്തൊക്കെയാണ് ഇതിനായി വേണ്ടത് എന്നും നമുക്ക് നോക്കാം.
ഇതിനായി ആദ്യം തന്നെ കുറച്ച് സവാള വളരെ കനം കുറച്ച് അരിഞ്ഞെടുക്കണം. അല്പം പച്ചമുളക്, ഒരു ചെറിയ കഷണം ഇഞ്ചി, അല്പം കറിവേപ്പില എന്നിവ ചെറുതായി അരിഞ്ഞ് ചേർത്തു കൊടുക്കാം. പിന്നീട് ഇതിലേക്ക് എരുവിന് ആവശ്യമായ മുളകുപൊടിയും അല്പം മഞ്ഞൾപൊടിയും പാകത്തിന് ഉപ്പും കൂടി ചേർത്തതിനുശേഷം കൈവച്ച് നല്ലതുപോലെ തിരുമ്മി യോജിപ്പിച്ച് എടുക്കണം. ഒട്ടും തന്നെ വെള്ളം ചേർത്തു കൊടുക്കല്ലേ.
നല്ലതുപോലെ മിക്സ് ചെയ്ത് കഴിയുമ്പോൾ ഇതിലേക്ക് കുറച്ച് ഗോതമ്പുപൊടി ചേർത്ത് ആവശ്യമെങ്കിൽ മാത്രം കുറച്ച് വെള്ളം ഒഴിച്ച് യോജിപ്പിച്ച് എടുക്കണം. ഇനി ഇത് ഇഷ്ടമുള്ള ഷേയ്പ്പിൽ എണ്ണയിൽ വറുത്തു കോരാവുന്നതാണ്. രുചികരവും ക്രിസ്പിയുമായ ഗോതമ്പുപൊടി കൊണ്ടുള്ള ഉള്ളിവട തയ്യാർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക