റബ്ബർ ബോർഡിന്റെ പുതുപ്പള്ളിയിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റബ്ബർ ട്രെയിനിങ് ന്റെ ആഭിമുഖ്യത്തിൽ ‘റബ്ബർ തോട്ടങ്ങളിലെ വളപ്രയോഗം’ എന്ന വിഷയത്തിൽ ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു. എങ്ങനെ ശരിയായ രീതിയിൽ റബ്ബറിന് വളപ്രയോഗം നടത്തണം, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയെ കുറിച്ചുള്ള അവബോധം കൈവരുന്നതിന് ഓൺലൈൻ പരിശീലനം സഹായകരമാകും.
രാവിലെ 10:30 മുതൽ 12 30 വരെ ഒക്ടോബർ 20ന് നടക്കുന്ന പരിശീലന പരിപാടിയിൽ റബ്ബർ കർഷകർക്കും തോട്ട മേഖലയിലെ താല്പര്യമുള്ളവർക്കും പങ്കെടുക്കാവുന്നതാണ്. 118 (18%GST ഉൾപ്പെടെ) രൂപ ഫീസ് ഈടാക്കുന്ന പരിശീലന പരിപാടി മലയാളത്തിൽ ആയിരിക്കും നടക്കുക.
പരിപാടിക്കായി രജിസ്റ്റർ ചെയ്യുന്നതിനും ഫീസ് ഓൺലൈൻ ആയി പെയ്മെന്റ് ചെയ്യുന്നതിനും http://training.rubberboard.org.in/online/?SelCourse=Njc4 അല്ലെങ്കിൽ http://training.rubberboard.org.in/ എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കാവുന്നതാണ്. വിശദവിവരങ്ങൾക്ക് 04812351313 എന്ന നമ്പറിൽ വാട്സാപ്പിലൂടെയും 9447710405 എന്ന നമ്പറിൽ വിളിച്ചും ബന്ധപ്പെടാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക