ഏറെ ആരാധകരുള്ള താരമാണ് അഹാന കൃഷ്ണ. വ്യത്യസ്തമായ കണ്ണുകളും നീണ്ട ഇടതൂർന്ന മുടിയുമാണ് താരത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. കഴിഞ്ഞ ദിവസമാണ് താരം തന്റെ 28 ആം പിറന്നാൾ ആഘോഷിച്ചത്. ഇക്കുറി പിറന്നാൾ ദിനത്തിൽ നീണ്ട് ഇടതൂർന്ന തന്റെ മുടി മുറിച്ചാണ് താരം ആരാധകർക്ക് സർപ്രൈസ് നൽകിയത്.
” എന്റെ പിറന്നാൾ ആയതിനാൽ ഒരു സർപ്രൈസ്. ഞാൻ എന്റെ മുടിയുടെ നീളം കുറച്ചു വെട്ടി. നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവയ്ക്കൂ”എന്നാണ് പിറന്നാൾ ദിനത്തിൽ മുടിമുറിച്ച കാര്യം പങ്കുവെച്ചുകൊണ്ട് താരം ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. നീളമുള്ള മനോഹരമായ ആഹാനയുടെ മുടി ഇഷ്ടമായിരുന്നു എന്ന് ചിലർ കമന്റ് ചെയ്തപ്പോൾ ഇപ്രാവശ്യം കേക്ക് കട്ട് ചെയ്യുന്നതിനു പകരം മുടിയാണോ കട്ട് ചെയ്തത് എന്ന് മറ്റൊരാൾ ചോദിച്ചു.
മുടി വെട്ടിക്കളഞ്ഞതിന് നീ ഒരിക്കൽ പശ്ചാത്തപിക്കും എന്ന മറ്റൊരാധകന്റെ കമന്റിന് എന്റെ അമ്മയും അങ്ങനെ എന്നോട് പറഞ്ഞു എന്നായിരുന്നു അഹാനയുടെ മറുപടി. സിനിമ ലോകത്തെ താരത്തിന്റെ സുഹൃത്തുക്കളായ നിരവധിപേർ താരത്തിന്റെ പുതിയ ലുക്കിനെ അഭിനന്ദിച്ച് രംഗത്ത് വന്നു.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക