നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പത്മനാഭപുരത്തു നിന്ന് തിരുവനന്തപുരത്തേക്ക് വിഗ്രഹങ്ങൾ എഴുന്നള്ളിക്കുന്ന ചടങ്ങിന് കഴിഞ്ഞദിവസം തുടക്കം കുറിച്ചു. തിരുവിതാംകൂർ രാജവംശത്തിന്റെ ഉടവാൾ പത്മനാഭപുരം കൊട്ടാരം ഉപ്പിരിക്ക മാളികയിൽ നിന്ന് കേരളം തമിഴ്നാടിന് കൈമാറിയതോടെയാണ് നവരാത്രി ആഘോഷങ്ങൾക്ക് തുടക്കംകുറിച്ചത്.
കന്യാകുമാരി ദേവസ്വം ബോർഡ് ചെയർമാനായ ജി രാമകൃഷ്ണൻ ജോയിന്റ് കമ്മീഷണർ രത്ന വേൽ പാണ്ഡ്യൻ എന്നിവർ കേരള ദേവസ്വം മന്ത്രി രാധാകൃഷ്ണൻ പുരാവസ്തു വകുപ്പ് ഡയറക്ടർ ഇ ദിനേശൻ പത്മനാഭപുരം കൊട്ടാരം ചാർജ് ഓഫീസർ കെ പി സദു എന്നിവരിൽ നിന്ന് ഉടവാൾ ഏറ്റുവാങ്ങി. തുടർന്ന് ഘോഷയാത്രയ്ക്കൊപ്പം പോകുന്ന രാജപ്രതിനിധി മോഹനകുമാറിനെ ഏൽപ്പിച്ചതോടെ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി. ഞായറാഴ്ചയാണ് പൂജവെപ്പിന് തുടക്കമാകുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക