പേര് പോല തന്നെ നല്ലമധുരമുള്ള മധുരക്കിഴങ്ങ് ധാരാളം ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ്. മധുരക്കിഴങ്ങില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. കലോറിയുടെ അളവ് കുറവായതു കൊണ്ട് ശരീരഭാരം കുറയ്ക്കാന്‍ മധുരക്കിഴങ്ങ് വളരെയധികം സഹായിക്കും. ഫൈബറിനോടൊപ്പം വൈറ്റമിന്‍, മിനറലുകള്‍, ആന്റി ഓക്സിഡന്‍സ് എന്നിവയും നിങ്ങളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തും.
മധുരക്കിഴങ്ങിലെ ഏറ്റവും പ്രധാനപ്പെട്ട പോഷകമാണ് വിറ്റാമിന്‍ സി. അമിതവണ്ണം, കൊളസ്ട്രോള്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നിവയുള്ള ആളുകള്‍ക്ക് അവയെ നിയന്ത്രിക്കാന്‍ മധുരക്കിഴങ്ങിലെ പോഷകങ്ങളും ഉയര്‍ന്ന ഫൈബര്‍ ഉള്ളടക്കവും സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
കൂടാതെ, അന്നജവും നാരുകളും മധുരക്കിഴങ്ങളില്‍ കൂടുതല്‍ അടങ്ങിയിട്ടുണ്ട്. പ്രമേഹരോഗികള്‍ക്ക് വളരെ മികച്ചൊരു ഭക്ഷണമാണിത്. വിറ്റാമിനുകളും ആന്റി ഓക്സിഡന്റുകളും അടങ്ങിയ മധുരക്കിഴങ്ങ് പതിവായി കഴിക്കുന്നത് രോഗപ്രതിരോധ ശേഷി കൂട്ടാന്‍ സഹായിക്കും. ഗ്ലൈസെമിക് സൂചിക വളരെ കുറഞ്ഞ മധുരക്കിഴങ്ങില്‍ ഫൈബറും ഉള്ളതിനാല്‍ പ്രമേഹ നിയന്തരണത്തിനും സഹായിക്കും.
വിറ്റാമിന്‍ ബി 6 പൊട്ടാസ്യം തുടങ്ങിയ ധാരാളം അടങ്ങിയിട്ടുള്ള മധുരക്കിഴങ്ങ് ഹൃദയാഘാത സാധ്യത കുറയ്ക്കുന്നു. വിറ്റാമിന്‍ എയും ബീറ്റാകരോട്ടിനുമുള്ള മധുരക്കിഴങ്ങ് കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. കൂടാതെ മധുരക്കിഴങ്ങ് പതിവായി കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തിനും നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക