കൂൺ കഴിക്കാൻ ഇഷ്ടമില്ലാത്തവർ ചുരുക്കമായിരിക്കും. നിരവധി ആരോഗ്യ ഗുണങ്ങൾ കൊണ്ടും കൂൺ സമ്പന്നമാണ്. പ്രോട്ടീൻ, അമിനോആസിഡുകൾ തുടങ്ങിയ പോഷകങ്ങളുടെ കലവറയാണ് കൂൺ. രക്തസമ്മർദ്ദം നിയന്ത്രിക്കാനും ശരീരഭാരം നിയന്ത്രിക്കുന്നതിലും രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിനുമെല്ലാം കൂൺ ഗുണകരമാണ്. വിറ്റാമിന്‍ ഡി കുറയുന്നതുമൂലം പ്രശ്നങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് കൂണ് പതിവായി കഴിക്കുന്നത് ഉത്തമപരിഹാരമാണ്. കുട്ടികള്‍ക്കും കൂണ് നല്‍കുന്നത് വളരെ നല്ലതാണ്. ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ രോഗ പ്രതിരോഗശേഷി കൂട്ടാനും ഇത് ഗുണം ചെയ്യും.
കൂൺ നൽകുന്ന ആരോഗ്യ ഗുണങ്ങൾ കൂടുതലായി അറിയാം
കൂൺ ആന്റിഓക്സിഡന്റുകളാൽ സമ്പുഷ്ടമാണ്, ഇത് ശരീരത്തെ വിവിധ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നു. ആന്റിഓക്സിഡന്റായ എർഗോത്തിയോനിനിൽ ധാരാളം ആളുകളുടെ ശരീരത്തിൽ കുറവുള്ള സൾഫർ അടങ്ങിയിട്ടുണ്ട്. ഈ ഘടകം പ്രതിരോധശേഷി ഫലപ്രദമായി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. കൂൺ ചേർക്കുന്നത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും അണുബാധകൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കും.
സോഡിയം വളരെ കുറവുള്ള കൂണില്‍ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ഗുണകരമാണ്. കൂടാതെ കുടലിന്റെ ആരോഗ്യം സംരംക്ഷിക്കാനും ഇത് കഴിക്കുന്നത് നല്ലതാണ്. ചീത്ത കൊളസ്ട്രോളായ എല്‍.ഡി.എല്‍. കൊളസ്ട്രോള്‍ കുറയ്ക്കാനും കൂണിന് സാധിക്കും.
ബീറ്റാ കരോട്ടിന്‍, വിറ്റാമിന്‍ എ തുടങ്ങിയവ അടങ്ങിയ കൂണ് കാഴ്ചശക്തി വര്‍ധിപ്പിക്കും. കൂടാതെ ചര്‍മ്മത്തിന്റെ ആരോഗ്യസംരക്ഷണത്തിനും ഗുണം ചെയ്യും.കാത്സ്യം ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്. നാരുകള്‍ ധാരാളം അടങ്ങിയിക്കുന്നതിനാല്‍ പ്രമേഹരോഗികള്‍ക്കും ഇത് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ്.
ശരീരഭാരം നിയന്ത്രിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡയറ്റില്‍ നിര്‍ബന്ധമായും കൂണ് ഉള്‍പ്പെടുത്തണം. കൂണ് കഴിക്കുന്നത് ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കും. ഇതില്‍ കലോറിയും കുറവാണ്. അത്തരത്തില്‍ ശരീരഭാരം നിയന്ത്രിക്കാന്‍ സാധിക്കും. ഇതിലുള്ള നാരുകള്‍, പൊട്ടാസ്യം, വിറ്റാമിനുകള്‍ എന്നിവ ഹൃദയാരോഗ്യം സംരംക്ഷിക്കും.
ധാരാളം വെള്ളവും നാരുകളും ഉള്ളതിനാൽ, രോഗങ്ങൾ അകറ്റാൻ കൂൺ മികച്ചതാണ്. ഇതിലെ ഉയർന്ന ഇൻസുലിൻ ഉള്ളടക്കം കഴിക്കുന്ന പഞ്ചസാര തകർക്കുന്നത് ഉറപ്പാക്കുന്നു. ഇത് ദഹനവ്യവസ്ഥയുടെയും പാൻക്രിയാസിന്റെയും കരളിന്റെയും സുഗമമായ പ്രവർത്തനവും ഉറപ്പാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക