യാത്രക്കാരുടെ എണ്ണത്തിൽ പത്ത് ലക്ഷം എന്ന കടമ്പ കടന്നു കൊച്ചി വാട്ടർ മെട്രോ. കൊച്ചി വാട്ടർ മെട്രോയിൽ 10 ലക്ഷം തികച്ച യാത്രക്കാരി എന്ന റെക്കോർഡ് കരസ്ഥമാക്കിയത് മലപ്പുറം മഞ്ചേരി സ്വദേശിയായ ആറാം ക്ലാസുകാരി സന്‍ഹ ഫാത്തിമയാണ്. കൊച്ചി വാട്ടർ മെട്രോയിൽ കുടുംബത്തോടൊപ്പം ഹൈക്കോർട്ട് ജംഗ്ഷൻ ടെർമിനലിൽ നിന്നും വൈപ്പിൻ വാട്ടർ മെട്രോയിലേക്കാണ് സൻഹ യാത്ര നടത്തിയത്.
10 ലക്ഷം എന്ന നേട്ടം കൈവരിക്കുന്നത് സർവീസ് തുടങ്ങി ആറുമാസം പൂർത്തിയാകുന്നതിനു മുൻപാണ് എന്ന പ്രത്യേകതയും കൊച്ചി വാട്ടർ മെട്രോക്ക് ഉണ്ട്. വാട്ടർ മെട്രോയുടെ വകയായി 10 ലക്ഷം തിരക്കുന്ന സഞ്ചാരിക്ക് സർപ്രൈസ് സമ്മാനവും ഒരുക്കിയിരുന്നു. 10 ലക്ഷം എന്ന നേട്ടം സ്വന്തമാക്കാൻ കഴിഞ്ഞത് അതുല്യ നേട്ടം ആണെന്നും കൂടുതൽ ഇടങ്ങളിലേക്ക് സർവീസ് ആരംഭിക്കുന്നതോടെ യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധന ഉണ്ടാകുമെന്നും മെട്രോ സിഒഒ സാജൻ പി ജോൺ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക