തൃശൂര്‍: തൃശൂര്‍ പുത്തൂരിനടുത്ത് കൈനൂര്‍ ചിറയില്‍ കുളിക്കാനിറങ്ങിയ നാല് കോളേജ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. അര്ജുന് അലോഷ്യസ്, അഭി ജോണ്‍, നിവേദ് കൃഷ്ണ, സിയാദ് ഹുസൈന് എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടര മണിയോടെയാണ് അപകടമുണ്ടായതെന്ന് പോലീസ് വ്യക്തമാക്കി. അഭി ജോണ്‍ സെന്റ് എല്‍ത്തുരത്ത് സെന്റ് അലോഷ്യസ് കോളേജിലെ ഡിഗ്രി വിദ്യാര്‍ത്ഥിയും മറ്റുള്ളവര്‍ തൃശൂര്‍ സെന്റ് തോമസ് കോളജിലെ ബിരുദ വിദ്യാര്‍ത്ഥികളുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക