വിജയ് ചിത്രം ലിയോയുടെ തെലുങ്ക് പതിപ്പിന്റെ പ്രദര്‍ശനം തടഞ്ഞ് ഹൈദരാബാദ് കോടതി. ഒക്ടോബര്‍ 19 ന് ചിത്രം പ്രദര്‍ശനത്തിനെത്താന്‍ ഇരിക്കെയാണ് കോടതിയുട ഈ തീരുമാനം. സിത്താര എന്റര്ടെയ്മെന്സിന്റെ ഉടമസ്ഥന് നാഗ വംശി നല്കിയ പരാതിയിലാണ് കോടതി ഉത്തരവ്. ഒക്ടോബര്‍ 20 വരെയാണ് സ്റ്റേ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പേരിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് നടപടി. ലിയോയുടെ റിലീസ് ഒക്ടോബര്‍ 19ന് തന്നെ തെലുങ്കിലും സാധ്യമാക്കാന്‍ ശ്രമം അണിയറപ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് നടക്കുന്നുണ്ടെന്നാണ് വിവരം. മാസ്റ്ററിന് ശേഷം വിജയും ലോകേഷ് കനകരാജും ഒന്നിക്കുന്ന ചിത്രമാണ് ‘ലിയോ’.
തൃഷ, സഞ്ജയ് ദത്ത്, അര്ജുന് സര്‍ജ, ഗൗതം മേനോന്, മിഷ്കിന്, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി എന്നിവരാണ് ചിത്രത്തിലെ താരങ്ങള്‍. സംഗീതം ഒരുക്കുന്നത് അനിരുദ്ധാണ്.ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലന് ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബൂഷന്‍ പാര്‍ട്ണര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക