അഹമ്മദാബാദ്: തന്റെ 24 കാരറ്റ് സ്വര്‍ണത്തില്‍ നിര്‍മിച്ച ഐഫോണ്‍ കണ്ടെത്തി നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് ബോളിവുഡ് നടി ഉര്‍വശി റൗട്ടേല. ശനിയാഴ്ച നടന്ന ഇന്ത്യ-പാകിസ്താന് ലോകകപ്പ് മത്സരം കണ്ടുകൊണ്ടിരിക്കെ മൊബൈൽ ഫോൺ മോഷണം പോയെന്ന വാർത്ത താരം തന്നെ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പുറത്ത് വിട്ടിരുന്നു.
മൊബൈൽ ഫോണിന്റെ അവസാന ലൊക്കേഷൻ പങ്കുവെച്ചുകൊണ്ടാണ് താരം തന്നെ സഹായിക്കുന്നവർക്ക് പ്രതിഫലം വാഗ്ദാനം ചെയ്തിരിക്കുന്നത്. അഹമ്മദാബാദിലെ മാളിലാണ് അവസാനമായി ഫോണിന്റെ ലൊക്കേഷൻ കാണിക്കുന്നത്. എന്നാൽ എന്താണ് പ്രതിഫലമെന്ന് താരം വെളിപ്പെടുത്തിയിട്ടില്ല. ഫോണ്‍ കണ്ടെത്താന്‍ സഹായിക്കണമെന്നും ഉര്‍വശി റൗട്ടേല സോഷ്യല്‍ മീഡിയയിലൂടെ അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക