ഉപഭോക്താക്കൾ മൊബൈൽ നമ്പർ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്യണമെന്ന് ബാങ്ക് ഓഫ് ഇന്ത്യ. അക്കൗണ്ടുമായി മൊബൈൽ നമ്പർ ലിങ്ക് ചെയ്യാത്ത പക്ഷം ഡെബിറ്റ് കാർഡ് സേവനം നിർത്തലാക്കുമെന്ന് ബാങ്ക് ഓഫ് ഇന്ത്യ മുന്നറിയിപ്പ് നൽകി. ഒക്ടോബർ 31 വരെയാണ് മൊബൈൽ നമ്പർ ലിങ്ക് ചെയ്യാനുള്ള അവസരം.
റെഗുലേറ്ററി മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ഡെബിറ്റ് കാർഡ് സേവനങ്ങൾ ഉപയോഗിക്കണമെങ്കിൽ, സാധുവായ മൊബൈൽ നമ്പർ നിർബന്ധമാണ്. ഈ സാഹചര്യത്തിലാണ് ഉപഭോക്താക്കൾക്ക് അറിയിപ്പുമായി ബാങ്ക് എത്തിയിരിക്കുന്നത്. എക്സ് മുഖാന്തരമാണ് ഇത് സംബന്ധിച്ചുള്ള അറിയിപ്പ് ബാങ്ക് ഓഫ് ഇന്ത്യ പങ്കുവെച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക