ശ്രീനഗര്‍: ഭാര്യ ആത്മഹത്യ ചെയ്തെന്ന വാര്‍ത്തയറിഞ്ഞ് ജീവനൊടുക്കി ബിഎസ്എഫ് ജവാന്. ജമ്മു കാഷ്മീരിലെ കുപ്വാര ജില്ലയില്‍ ബുധനാഴ്ചയാണ് സംഭവം നടന്നത്. രാജസ്ഥാന് സ്വദേശിയായ രാജേന്ദ്ര യാദവ്(28) ആണ് സ്വന്തം സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് ജീവനൊടുക്കിയത്.
രാജേന്ദ്ര യാദവും ഭാര്യയായ അന്‍ഷു യാദവും(24) തമ്മില്‍ മുമ്പ് ഫോണിലൂടെ വഴക്കുകള്‍ നടന്നിരുന്നു. ഇതിനു പിന്നാലെ ഭര്‍ത്തൃഗൃഹത്തില്‍ നിന്ന് സ്വന്തം വീട്ടിലേക്ക് മടങ്ങിയ യുവതി അവിടെ വെച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. ചൊവ്വാഴ്ച ഫാനില്‍ തൂങ്ങിയാണ് യുവതി ജീവനൊടുക്കിയത്. എട്ടു മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം നടന്നത്.
ഫോണില്‍ കൂടി ഇരുവരും തമ്മില്‍ വഴക്കിട്ടതിനു പിന്നാലെയാണ് അന്‍ഷു കടുംകൈ ചെയ്തതെന്ന് പോലീസ് പറയുന്നു. അന്‍ഷുവിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് കൈമാറിയെന്ന് ഹര്സോരാ പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ രാജേഷ് മീണ അറിയിച്ചു. രാജേന്ദ്രകുമാറിന്റെ മൃതദേഹം വ്യാഴാഴ്ച ജയ്പുരിലേക്ക് കൊണ്ടുവരുമെന്നും മീണ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക