മലയാളികളുടെ പ്രിയതാരം നിവിൻ പോളി തന്റെ കരിയറിലെ ആദ്യ ഒ ടി ടി വെബ് സീരീസുമായി എത്തുന്നു. ‘ഫൈനൽസ്’ എന്ന ചിത്രം ഒരുക്കി ശ്രദ്ധേയനായ പി ആർ അരുൺ സംവിധാനം ചെയ്യുന്ന ‘ഫാർമ’ എന്ന വെബ് സീരീസിലൂടെയാണ് നിവിൻ പോളി ആദ്യമായി ഒ ടി ടി യിൽ അരങ്ങേറ്റം കുറിയ്ക്കുന്നത്.
പ്രശസ്ത മലയാള സംവിധായകൻ ശ്യാമപ്രസാദിന്റെ ‘അഗ്നി സാക്ഷി’ എന്ന ചിത്രത്തിനുശേഷം പ്രശസ്ത ബോളിവുഡ് താരം രജിത്ത് കപൂർ മലയാളത്തിൽ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട് സീരീസിന്. ഇവരെ കൂടാതെ നരേൻ, ശ്രുതി രാമചന്ദ്രൻ, മുത്തുമണി,വീണാനന്ദകുമാർ തുടങ്ങിയവരും സീരീസിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ജേഷ് ബിജോയ് സംഗീതസംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് അഭിനന്ദൻ രാമാനുജമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക