ഒക്ടോബർ മാസം നിരവധി ഉത്സവങ്ങളുടെ മാസമാണ്. അതിനാൽ ഈ മാസം നിരവധി ദിവസങ്ങളിൽ ബാങ്ക് അവധിയുണ്ട്. വരാനിരിക്കുന്ന ആഴ്ചയാണ് രാജ്യത്ത് നവരാത്രി പൂജകൾക്ക് തുടക്കമാകുന്നത്. ഈ ആഘോഷ വേളയിൽ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ബാങ്കുകൾക്ക് അവധിയായിരിക്കും. ഓരോ സംസ്ഥാനത്തിനും അനുസരിച്ച് ബാങ്ക് അവധി ദിനങ്ങളിൽ മാറ്റം വന്നേക്കാം. ഒക്ടോബർ അവസാന വാരം ബാങ്കിൽ പോകാൻ ആഗ്രഹിക്കുന്നവർ അവധി ദിനങ്ങൾ ഏതൊക്കെയെന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്.
ഒക്ടോബർ 21: ദുർഗാ പൂജ- ത്രിപുര, മണിപ്പൂർ, അസം ബംഗാൾ എന്നിവിടങ്ങളിൽ ബാങ്ക് അവധി, ഒക്ടോബർ 22: ഞായർ, മഹാഷ്ടമി, ഒക്ടോബർ 23: തിങ്കൾ, ദസറ മഹാനവമി, ഒക്ടോബർ 24: വിജയലക്ഷ്മി- ആന്ധ്ര പ്രദേശ്, മണിപ്പൂർ ഒഴികെയുള്ള സംസ്ഥാനങ്ങളിൽ ബാങ്ക് അവധി, ഒക്ടോബർ 28: ലക്ഷ്മി പൂജ- ഗുജറാത്തിലെ ബാങ്കുകൾക്ക് അവധി, ഒക്ടോബർ 31: സർദാർ വല്ലഭായി പട്ടേലിന്റെ ജന്മദിനം- ഗുജറാത്തിലെ ബാങ്കുകൾക്ക് അവധി
പ്രതികരിക്കാൻ ഇവിടെ എഴുതുക