തിരുവനന്തപുരം: ജര്‍മ്മനിയിലേക്കും ഓസ്ട്രിയയിലേക്കും നഴ്സുമാര്‍ക്ക് സൗജന്യ നിയമനം. കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്ക് മുഖേനെയാണ് നിയമനം. ജര്‍മ്മനിയില്‍ നഴ്സുമാരുടെ 500 ഒഴിവുകളാണുള്ളത്. നഴ്സിങ്ങില്‍ ഡിപ്ലോമയോ ബിരുദമോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 40 വയസ്. ശമ്പളം പ്രതിമാസം 2400 യൂറോ മുതല്‍ 4000 യുറോ വരെയായിരിക്കും.
തിരഞ്ഞെടുക്കുന്നവര്‍ക്ക് സൗജന്യമായി ജര്‍മ്മന്‍ ഭാഷ A1 മുതല്‍ B2 വരെ പരിശീലനം നല്‍കും. കൂടാതെ B1/B2 പരിശീലന കാലത്ത് പ്രതിമാസ സ്റ്റൈപെന്‍ഡും നല്‍കും. ആകര്‍ഷകമായ ശമ്പളം കൂടാതെ വിസ, എയര്‍ ടിക്കറ്റ് എന്നിവയും സൗജന്യമായിരിക്കും. ജര്‍മ്മന്‍ ഭാഷയില്‍ B1/B2 അംഗീകൃത പരീക്ഷ പാസായവര്‍ക്കും അപേക്ഷിക്കാം.
ഓസ്ട്രിയയിലേക്ക് നഴ്സുമാരുടെ 50 ഒഴിവുകളാണുള്ളത്. നഴ്സിങ്ങില്‍ ബിരുദം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 30 വയസ്. ശമ്പളം പ്രതിമാസം 2600 യൂറോ മുതല്‍ 4000 യൂറോ വരെയാണ്. വിസ, വിമാന ടിക്കറ്റ് എന്നിവ സൗജന്യമായിരിക്കും.
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സൗജന്യമായി ജര്‍മ്മന്‍ ഭാഷ A1 മുതല്‍ B2 വരെ പരിശീലനം നല്‍കും. ജര്‍മ്മന്‍ ഭാഷയില്‍ B1/B2 അംഗീകൃത പരീക്ഷ പാസായവര്‍ക്കും അപേക്ഷിക്കാം.
വിവരങ്ങള്‍ക്ക് www.odepc.kerala.gov.in വെബ് സൈറ്റ് സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ നമ്പറുകളില്‍ ബന്ധപ്പെടാം എന്ന് അധികൃതര്‍ അറിയിച്ചു. 04712329440/41/42/43/44/45, 77364 96574.
പ്രതികരിക്കാൻ ഇവിടെ എഴുതുക