മസ്ക്കറ്റ്: അറബികടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം തീവ്രന്യൂന മർദ്ദമായി ശക്തി പ്രാപിച്ചെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകി. ഇന്ത്യ നിർദ്ദേശിച്ച ‘തേജ്’ എന്ന പേരിലായിരിക്കും ചുഴലിക്കാറ്റ് അറിയപ്പെടുക. 22 ഓടെ തീവ്ര ചുഴലിക്കാറ്റായി വീണ്ടും ശക്തി പ്രാപിക്കുന്ന തേജ് ഒക്ടോബർ 24 ഓടെ ഒമാൻ-യെമൻ തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.
അതേസമയം ചുഴലിക്കാറ്റിൽ ഇന്ത്യൻ തീരത്തിന് ഭീഷണിയില്ല. ഈ വർഷത്തെ മൂന്നാമത്തെയും അറബികടലിൽ രണ്ടാമത്തെയും ഈ സീസണിലെ ആദ്യത്തെയും ചുഴലിക്കാറ്റാണ് തേജ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യുന മർദ്ദം തിങ്കളാഴ്ചയോടെ തീവ്ര ന്യുന മർദ്ദമായി മാറാനും സാധ്യതയുണ്ട്. കേരളത്തിൽ വരും ദിവസങ്ങളിൽ അങ്ങിങ്ങായി മഴയ്ക്ക് സാധ്യത. തെക്കൻ കേരളത്തിലാണ് കൂടുതൽ മഴയ്ക്ക് സാധ്യതയുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക