കണ്ണൂർ ജില്ലയിൽ പോലീസ് ജീപ്പ് പെട്രോൾപമ്പിലേക്ക് ഇടിച്ചു കയറിയത് ഡ്രൈവറുടെ തെറ്റെന്നും ജീപ്പിന് മെക്കാനിക്കൽ തകരാറുകൾ ഉണ്ടായിരുന്നില്ല എന്നും മോട്ടോർ വാഹന വകുപ്പ്. അപകടത്തിൽപ്പെട്ട വാഹനത്തിന്റെ ആക്സിൽ ജോയിന്റ് പൊട്ടിയ നിലയിലായിരുന്നു. ഇത് അപകടത്തിൽ പൊട്ടിയതാണെന്നും മോട്ടോർ വാഹന വകുപ്പ് നൽകിയ റിപ്പോർട്ടിൽ പറയുന്നു.
കണ്ണൂർ എ ആർ ക്യാമ്പിലെ എ എസ് ഐ സന്തോഷ് ഓടിച്ച പോലീസ് ജീപ്പ് നഗരത്തിലെ പെട്രോൾ പമ്പിലേക്ക് ഇടിച്ചത് കയറി കഴിഞ്ഞ തിങ്കളാഴ്ചയാണ് അപകടം ഉണ്ടാക്കിയത്. ഡ്രൈവറുടെ പിഴവാണ് അപകടത്തിന് കാരണമെന്നാണ് മോട്ടോർ വാഹന വകുപ്പ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. സന്തോഷിന്റെ അശ്രദ്ധ മൂലം ഡിവൈഡറിൽ ഇടിച്ച വാഹനത്തിന്റെ ബ്രേക്ക് ചവിട്ടുന്നതിന് പകരം ആക്സിലേറ്റർ അമർത്തിയതോടെ ജീപ്പ് പെട്രോൾ പമ്പിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
അപകടത്തിന് കാരണം തുരുമ്പെടുത്ത നശിക്കാറായ വാഹനത്തിന്റെ സാങ്കേതിക തകരാറുകൾ ആണ് എന്ന രീതിയിൽ വിമർശനം ഉയർന്നിരുന്നു. മോട്ടോർ വാഹന വകുപ്പിന്റെ റിപ്പോർട്ട് ഈ ഭാഗത്ത് പാടെ നിരാകരിക്കുകയാണ് ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക