ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിട്ടുള്ള സുഗന്ധവ്യഞ്ജനങ്ങളിൽ ഒന്നാണ് ഗ്രാമ്പു. വേദനസംഹാരികൾ, ദഹനപ്രശ്നങ്ങൾ ഭേദമാക്കൽ, ശ്വാസകോശ സംബന്ധമായ അവസ്ഥകളെ സഹായിക്കൽ തുടങ്ങിയ ആവശ്യങ്ങൾക്കായി ഗ്രാമ്പു ഉപയോഗിക്കുന്നു. ഗ്രാമ്പു പോലെ തന്നെ ഗുണമേന്മ ഉള്ളതാണ് ഗ്രാമ്പുവിന്റെ ഇലയും. ഇത് ഭക്ഷണത്തിൽ ഉപയോഗിക്കുമ്പോൾ നല്ല സുഗന്ധം നല്ല രുചിയും കൂട്ടുന്നു. കൂടാതെ ഗ്രാമ്പുവിന്റെ ഇലക്ക് പല ആരോഗ്യഗുണങ്ങളുമുണ്ട്.
പോഷകങ്ങളാൽ സമ്പന്നമായ ഗ്രാമ്പൂ ഇലകളിൽ ആന്റിഓക്സിഡന്റുകളാൽ സമ്പന്നമാണ്. ഈ ഇലയിൽ ഇരുമ്പ്, ചെമ്പ്, സെലിനിയം, കാൽസ്യം, പൊട്ടാസ്യം തുടങ്ങി നിരവധി പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇക്കാരണത്താൽ, ഈ ഇല പ്രമേഹം ഉൾപ്പെടെ നിരവധി രോഗങ്ങൾക്ക് പരിഹാരം നൽകുന്നു.
ഗ്രാമ്പൂ ഇലകൾ പ്രമേഹത്തെ നിയന്ത്രിക്കുന്നതിൽ പ്രധാനമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് പ്രമേഹ രോഗികളിൽ ഇൻസുലിൻ മെച്ചപ്പെടുത്തുന്നു. പ്രമേഹം, കൊളസ്ട്രോൾ എന്നിവ നിയന്ത്രിക്കാനും ഇത് സഹായിക്കുന്നു.
ഗ്രാമ്പൂ ഇല പതിവായി കഴിക്കുന്നത് വയറുമായി ബന്ധപ്പെട്ട പല രോഗങ്ങൾക്കും പരിഹാരം നൽകുന്നു. വയറുവേദന, മലബന്ധം, അസിഡിറ്റി പ്രശ്നങ്ങൾ എന്നിവയ്ക്ക് ഇത് നല്ലതാണ്. ഇത് ദഹനപ്രക്രിയയെ ശരിയായ രീതിയിൽ നിലനിർത്തുന്നു.
ഗ്രാമ്പുവിൽ യൂജെനോൾ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് ആൻറി-ഇൻഫ്ലമേറ്ററി, ആൻറി ഓക്സിഡൻറ് ഗുണങ്ങളുണ്ട്. ഇത് സന്ധിവാതം പോലുള്ള രോഗങ്ങൾ മൂലമുണ്ടാകുന്ന വീക്കം തടയാനും ഹൃദ്രോഗം, പ്രമേഹം, കാൻസർ തുടങ്ങിയ അപകടസാധ്യത കുറയ്ക്കാനും ശരീരത്തെ സഹായിക്കുന്നു.
ഗ്രാമ്പു ചർമ്മത്തിനുണ്ടാകുന്ന അണുബാധകളെയും അലർജികളെയും പ്രതിരോധിക്കുന്നതിന് പുറമെ ശരീരത്തിലെ വിഷാംശങ്ങളെയും നശിപ്പിക്കുന്നു. ഗ്രാമ്പു ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഗ്രാമ്പു ദഹന പ്രക്രിയയെ മെച്ചപ്പെടുത്തുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക