പഞ്ചസാരയ്ക്ക് പകരമായി ഉപയോഗിക്കുന്ന ഒന്നാണ് ശര്‍ക്കര. മധുരമെന്നതിന് ഉപരിയായി പല ഗുണങ്ങളുമുള്ള ഭക്ഷ്യവസ്തുവാണ് ശര്‍ക്കര. പൊട്ടാസ്യം, ഇരുമ്പ്, മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കളുടെ മികച്ച ഉറവിടമാണ് ശർക്കര. വയറിലെ കൊഴുപ്പ് കുറയ്ക്കാൻ, ദഹനത്തിനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നത് മുതൽ വിളർച്ചയും വേദനയും തടയുന്നത് വരെ ശര്‍ക്കരയുടെ ഗുണങ്ങളാണ്.
ശര്‍ക്കരയുടെ ആരോഗ്യ ഗുണങ്ങള്‍
ശര്‍ക്കര ശരീരത്തിനുള്ളിൽ ചൂട് ഉണ്ടാക്കുന്നു.
പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു.
മലബന്ധം തടയാനും ദഹനത്തെ സഹായിക്കുന്ന എൻസൈമുകളുടെ ഉത്പാദനം വര്‍ധിപ്പിക്കാനും സഹായിക്കുന്നു.
സന്ധി വേദന തടയാനും ശർക്കര സഹായിക്കും.
ശർക്കര ശരീരത്തെ വിഷവിമുക്തമാക്കുന്നു.
ആർത്തവ സമയത്തെ വേദന കുറയ്ക്കും.
ശർക്കരയിൽ ഇരുമ്പിന്റെ അംശം ധാരാളമുണ്ട്. അതിനാൽ, ഇത് അനീമിയ തടയാൻ സഹായിക്കുന്നു.
ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും ഇത് തടയുന്നു.
ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
മെറ്റബോളിസം വർധിപ്പിക്കുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു, രക്തസമ്മർദ്ദത്തെ നിയന്ത്രിക്കും.
ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്നു, കരളിന്റെ ആരോഗ്യത്തിന് നല്ലതാണ്.
ശരീരത്തിലുടനീളം ഓക്സിജൻ കൊണ്ടുപോകാൻ സഹായിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക