സംവിധായകൻ അജയ് ഭൂപതിയും നടി പായൽ രജപുത്തും ‘ആർഎക്സ് ഹൺഡ്രഡ്’ എന്ന തെലുങ്കു ചിത്രത്തിന് ശേഷം ഒരുമിക്കുന്ന ചിത്രം ‘മംഗൾവാരം’ ട്രെയിലർ എത്തി. പായൽ രജപുത്ബോൾഡ് ലുക്കിൽ പ്രത്യക്ഷപ്പെടുന്ന ചിത്രം മലയാളത്തിൽ ചൊവ്വാഴ്ച എന്ന പേരിലും പ്രദർശനത്തിനെത്തും.
ശൈലജ എന്ന കഥാപാത്രമായി പായൽ എത്തുന്ന ചിത്രം ചോവ്വെയ് കിഴമൈ എന്ന പേരിൽ തമിഴിലും കന്നഡ, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിൽ റിലീസ് ചെയ്യും. 90 കാലഘട്ടത്തിലെ വില്ലേജ് ആക്ഷൻ ത്രില്ലർ ആയി ഒരുക്കുന്ന ചിത്രത്തിൽ നന്ദിത ശ്വേത, ദിവ്യ പിള്ള, അജ്മൽ അമീർ,രവീന്ദ്ര വിജയ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ടെലിവിഷൻ രംഗത്തുനിന്നും സിനിമയിലെത്തിയ പായൽ അജേഷ് ഭുപതിയുടെ ആർ എക്സ് 100 എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. ചിത്രത്തിലെ താരത്തിന്റെ അതീവ ഗ്ലാമറസായ പ്രകടനം നിരവധി ആരാധകരെയാണ് താരത്തിന് നേടിക്കൊടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക