ധരംശാല: കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് ഇന്ത്യ- ന്യൂസിലന്‍ഡ് പോരാട്ടം നിര്‍ത്തി വച്ചു. കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ 15.4 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സെന്ന നിലയിലാണ്. 7 റണ്‍സുമായി വിരാട് കോഹ്ലിയും 21 റണ്‍സുമായി ശ്രേയസ് അയ്യരുമാണ് ക്രീസില്‍. കനത്ത മൂടൽ മഞ്ഞിൽ പന്ത് കാണാൻ ബുദ്ധിമുട്ടാവുമെന്നത് പരിഗണിച്ചാണ് തീരുമാനം.
അതേസമയം, 274 റൺസ് പിന്തുടർന്നിറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. രോഹിത് ശർമയും ശുഭ്മൻ ഗില്ലും ചേർന്ന് ആദ്യ വിക്കറ്റിൽ 71 റൺസ് കൂട്ടിച്ചേർത്തു. രോഹിതായിരുന്നു കൂടുതൽ അപകടകാരി. 40 പന്തിൽ 46 റൺസ് നേടിയ രോഹിത് ദൗർഭാഗ്യകരമായി പ്ലെയ്ഡ് ഓൺ ആവുകയായിരുന്നു. 31 പന്തിൽ 26 റൺസ് നേടി ഗില്ലും മടങ്ങി. ലോക്കി ഫെർഗൂസനാണ് ഇരുവരെയും വീഴ്ത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക