തിരുവനന്തപുരം∙ വധശ്രമക്കേസിൽ അറസ്റ്റിലായ ഇൻസ്റ്റഗ്രാം റീൽസ് താരം ‘മീശ വിനീത്’ എന്നറിയപ്പെടുന്ന കിളിമാനൂർ വെള്ളല്ലൂർ സ്വദേശി വിനീതിനെ റിമാൻഡ് ചെയ്തു. മടവൂർ സ്വദേശി സമീർ ഖാനെ ആക്രമിച്ച് തല അടിച്ചുപൊട്ടിച്ച കേസിലാണ് റിമാൻഡ് ചെയ്തത്. കേസിൽ കഴിഞ്ഞ ദിവസമാണ് ഇയാളെ പള്ളിക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന അഞ്ച് പേർ ഒളിവിലാണ്.
ഒക്ടോബർ 16ന് പോങ്ങനാട് കുറിച്ചിയിൽ ഇടറോഡിൽ വച്ചാണ് സംഭവം. സമീർ ഖാനെ കമ്പി വടികൊണ്ട് തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ചെന്നാണ് കേസ്. വിനീത് കേസിലെ മൂന്നാം പ്രതിയാണ്. സംഭവത്തിൽ മറ്റു പ്രതികളെ പിടികൂടാനായിട്ടില്ല. കിളിമാനൂരിൽ ഉൾപ്പെടെ വേറെയും പന്ത്രണ്ടോളം കേസുകൾ വിനീതിന്റെ പേരിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക