കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്. കോഴിക്കോട് അടിവാരം മുതൽ ലക്കിടി വരെ നിരവധി വാഹനങ്ങൾ ആണ് മണിക്കൂറുകളായി കുടുങ്ങിക്കിടക്കുന്നത്.
എട്ടാം വളവിൽ ലോറി ബ്രേക്ക് ഡൗൺ ആയി കുടുങ്ങിക്കിടക്കുന്നതാണ് കാരണം. അവധി ദിവസമായതിനാൻ രാവിലെ മുതൽ ചുരത്തിൽ വാഹനങ്ങളുടെ നീണ്ട നിരയാണ്. അതിനിടയിലാണ് ലോറി ബ്രേക്ക് ഡൗൺ ആയത്.
ക്രെയിൻ എത്തിച്ച് ലോറി നീക്കാനുള്ള നടപടികൾ ആരംഭിച്ചു. ചുരത്തിൽ മഴ പെയ്യുന്നതും യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക