കൊച്ചി: എറണാകുളത്ത് ഭക്ഷ്യവിഷബാധയെ തുടർന്ന് ഇരുപത്തിനാലുകാരൻ ഗുരുതരാവസ്ഥയിലായതായി പരാതി. കോട്ടയം പാലാ സ്വദേശിയായ രാഹുലാണ് കാക്കനാടുള്ള ആശുപത്രിയില്‍ വെന്റിലേറ്ററിൽ കഴിയുന്നത്.
മാവേലിപുരത്തെ ഹോട്ടലിൽ നിന്ന് ഓൺലൈനായി വാങ്ങിയ ഷവർമ കഴിച്ച ശേഷമാണ് ദേഹാസ്വാസ്ഥ്യമുണ്ടായത് എന്നാണ് പരാതി.
ഗുരുതരാവസ്ഥയിലായ രാഹുലിനെ ഇന്നലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആന്തരികാവയവങ്ങൾ തകരാറിലായി. രണ്ട് തവണ ഹൃദയാഘാതവുമുണ്ടായി. ഭക്ഷ്യവിഷബാധയാണോ എന്ന് പരിശോധിക്കുകയാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക