‘നാനി 31’ ന്റെ ടൈറ്റില്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. നാനിയും വിവേക് ആത്രേയയും ഒന്നിക്കുന്ന ആക്ഷന്‍ ചിത്രത്തിന് ‘സരിപോദാ ശനിവാരം’ എന്നാണ് പേരിട്ടിരിക്കുന്നത്. രസകരമായ ഒരു വീഡിയോയിലൂടെയാണ് ചിത്രത്തിന്റെ പേര് വെളിപ്പെടുത്തിയത്. ചെറിയ വീഡിയോയിലൂടെയായിരുന്നു നിര്‍മ്മാതാക്കള്‍ പ്രോജക്റ്റും പ്രഖ്യാപിച്ചിരുന്നത്.
തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലാസായാണ് ചിത്രമെത്തുന്നത്. പ്രിയങ്ക അരുള്‍ മോഹന്‍ നായികയാകുമ്പോള്‍ തമിഴ് നടന് എസ് ജെ സൂര്യ ചിത്രത്തിലെ മറ്റൊരു സുപ്രധാന കഥാപാത്രമായും എത്തുന്നു. മുരളി ജി ആണ് ഛായാഗ്രഹണം.
കാര്‍ത്തിക ശ്രീനിവാസ് എഡിറ്റിംഗ് നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ ജേക്സ് ബിജോയ് ആണ് സംഗീതം നല്‍കുന്നത്. ‘ആര്‍ആര്‍ആര്‍’ന്റെ മികച്ച വിജയത്തിന് ശേഷം ഡിവിവി എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ഡിവിവി ദനയ്യയും കല്യാണ്‍ ദാസരിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഹായ് നണ്ണായാണ് നാനി നായകനായി പ്രദര്‍ശനത്തിനെത്താനിരിക്കുന്ന പുതിയ ചിത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക