സദ്യയ്ക്കും അതുപോലെ പ്രാതല്‍ ഭക്ഷണങ്ങളായ ദോശയ്ക്കും ഇഡ്ഡലിക്കൊക്കെ പ്രധാനിയാണ് സാമ്പാര്‍. പച്ചക്കറികള്‍ കഴിക്കാത്തവര്‍ സാമ്പാറിലെ കഷ്ണങ്ങള്‍ ഉടച്ച് ചേര്‍ത്ത് ചോറിനൊപ്പം കഴിക്കാറുണ്ട്. എന്നാല്‍ മിക്കവരുടെയും പരാതിയാണ് സാമ്പാര്‍ വേഗം ചീത്തയാകുന്നുയെന്നത്. രാവിലെ വെച്ച സാമ്പാര്‍ വൈകുന്നേരം ആകുമ്പോഴെക്കും ചീത്തയാകാറുണ്ട്. എന്നാല്‍ സാമ്പാര്‍ കേടാകാതെ സൂക്ഷിക്കാന്‍ ചില എളുപ്പവഴികള്‍ ഉണ്ട്.
സാമ്പാര്‍ ഉണ്ടാക്കുവാനായി തുവരപരിപ്പ് വേവിക്കുമ്പോള്‍ ഇത്തിരി ഉലുവ കൂടി ചേര്‍ത്തു കൊടുത്താല്‍ പെട്ടെന്ന് കേടാകാതെ ഇരിക്കും. അധികം വെണ്ടയ്ക്ക് ഇടാതെ വേവിച്ചാല്‍ കേടാകാതെ നോക്കാം. പരിപ്പും ചുവന്നുള്ളിയും പച്ചമുളക് കീറിയതും മഞ്ഞള്‍പൊടിയും കുറച്ച് ഉലുവയും ചേര്‍ത്ത് വേവിക്കുന്നതാണ് നല്ലത്. വെണ്ടയ്ക്ക അധികം ഇടാതെ പച്ചക്കറിയും തക്കാളിയും ആവശ്യത്തിനുള്ള സാമ്പാര്‍ പൊടിയും ഉപ്പും ചേര്‍ത്ത് വിളമ്പാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക