കോവിഡ് കഴിഞ്ഞതോടെ നമുക്ക് രോഗപ്രതിരോധശേഷി കുറഞ്ഞു വരികയാണ്. എന്നാൽ ആഹാര കാര്യങ്ങളിൽ ശ്രദ്ധിക്കുന്നതോടെ നമുക്ക് ഒരു പരിധി വരെ രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സാധിക്കും. അത്തരത്തിൽ ഉള്ള ആഹാര സാധനങ്ങൾ എന്തൊക്കെ എന്ന് നോക്കാം.
മത്തങ്ങ: വിറ്റാമിൻ എ ധാരാളമായി അടങ്ങിയിരിക്കുന്ന മത്തങ്ങ രോഗപ്രതിരോധ വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. ഇതിനായി മത്തങ്ങ സൂപ്പ്, മത്തങ്ങ വറുത്തത് അല്ലെങ്കിൽ മത്തങ്ങ സ്മൂത്തികൾ തുടങ്ങിയയുണ്ടാക്കി കഴിക്കാം.
ആപ്പിൾ: ആന്റി ഓക്സിഡന്റുകളും ഫൈബറും അടങ്ങിയ ആപ്പിൾ കഴിക്കുന്നത് രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
വെളുത്തുള്ളി: രോഗപ്രതിരോധ സംവിധാനത്തെ മെച്ചപ്പെടുത്തുന്ന പ്രകൃതിദത്ത സംയുക്തങ്ങൾ വെളുത്തുള്ളിയിൽ അടങ്ങിയിട്ടുണ്ട്. ഇത് അണുബാധകളെ ചെറുക്കാന്‍ സഹായിക്കും. അതിനാല്‍ വെളുത്തുള്ളി നിങ്ങളുടെ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
മധുരക്കിഴങ്ങ്: ബീറ്റാ കരോട്ടിൻ പോലുള്ള ആന്റി ഓക്സിഡന്റുകളാൽ നിറഞ്ഞിരിക്കുന്ന മധുരക്കിഴങ്ങ് രോഗപ്രതിരോധ സംവിധാനത്തെ സംരക്ഷിക്കാന്‍ സഹായിക്കും.
മഞ്ഞൾ: മഞ്ഞളിൽ കാണപ്പെടുന്ന സംയുക്തമായ കുർക്കുമിന് പ്രതിരോധശേഷി വർധിപ്പിക്കുന്ന ശക്തമായ ഗുണങ്ങളുണ്ട്. അതിനാല്‍ മഞ്ഞളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.
ഇഞ്ചി: ഇഞ്ചിയിൽ ജിഞ്ചറോൾ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കും. അതിനാല്‍ ഭക്ഷണത്തിലോ ചായയിലോ ഇഞ്ചി ചേര്‍ക്കാം.
മാതളം: മാതളത്തില്‍ ആന്റി ഓക്സിഡന്റുകളും വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്. ഇത് രോഗ പ്രതിരോധശേഷി വർധിപ്പിക്കുകയും അണുബാധകളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക