ഏറെ ആളുകളെ അലട്ടുന്ന പ്രശ്നമാണ് താരന്. ചൊറിച്ചില്‍, കഠിനമായ മുടികൊഴിച്ചില്‍, വെളുത്ത പൊടി തലയില്‍ നിന്നും ഇളകുക, തലയോട്ടിയിലെ തൊലിയില്‍ ചെറിയ വിള്ളലുകള്‍ എന്നിവ താരന്റെ ലക്ഷണങ്ങള്‍ ആണ്. ശിരോ ചര്‍മത്തിലെ എണ്ണമയം കൂടുന്നത് കൊണ്ടും താരൻ ഉണ്ടാകുന്നതായി കണ്ടു വരാറുണ്ട്. തലയോട്ടിയിലെ എണ്ണമയമില്ലാത്ത അവസ്ഥയും താരന് കാരണമാകുന്നുണ്ട്.
താരം വീട്ടിൽ തന്നെ പരിഹരിക്കാൻ ചില മാർഗങ്ങൾ ഉണ്ട്. ആര്യവേപ്പുകൊണ്ട് താരന് ഇല്ലാതാക്കാന്‍ സാധിക്കുമെന്നാണ് ആയുര്‍വേദത്തില്‍ പറയുന്നത്. എല്ലാ ദിവസവും രാവിലെ വേപ്പില ചവച്ച് കഴിച്ചാല്‍ വിദഗ്ധരുടെ അഭിപ്രായത്തില്‍ താരന് പോകുമെന്നാണ് പറയപ്പെടുന്നത്. തേനും വേപ്പിലയും ചേര്‍ത്ത് വെള്ളം തിളപ്പിച്ച് കുടിക്കുകയോ തേന്‍ കൂട്ടി കഴിക്കുകയോ ചെയ്യുന്നതും വളരെ ഉപകാരപ്രദം ആണ്.
വേപ്പില കൊണ്ട് എണ്ണ ഉണ്ടാക്കി ഉപയോഗിക്കുന്നതും ഗുണകരമാണ്. ഇത് വീട്ടില്‍ തന്നെ എളുപ്പത്തില്‍ ഉണ്ടാക്കാന്‍ സാധിക്കും. വെളിച്ചെണ്ണയില്‍ വേപ്പില തിളപ്പിക്കുക ശേഷം ഇതില്‍ രണ്ടുതുള്ളി നാരങ്ങാനീരു ചേര്‍ക്കുക. രാത്രിയില്‍ ഈ എണ്ണ തലയോട്ടിയില്‍ തേച്ച് പിടിപ്പിച്ച് രാവിലെ കഴുകി കളയുന്നതു താരന് ഇല്ലാതാക്കാന്‍ സഹായിക്കും.
വേപ്പില പേസ്റ്റ് രൂപത്തിലാക്കി അതില്‍ ഒരു കപ്പ് തൈരു ചേര്‍ത്ത് 15 മുതല്‍ 20 മിനിട്ട് തലയില്‍ തേച്ച് പിടിപ്പിച്ച ശേഷം കഴുകി കളഞ്ഞാല്‍ താരം മാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക