മുടികൊഴിച്ചിൽ പൊതുവെ എല്ലാവരെയും അലട്ടുന്ന ഒരു വലിയ പ്രശ്നമാണ്. പലപ്പോഴും പോഷകാഹാരക്കുറവായിരിക്കും മുടികൊഴിച്ചിലുണ്ടാകുന്നത്. ആരോഗ്യകരമായ ഭക്ഷണങ്ങൾ ദിവസവും കഴിക്കുന്നതിലൂടെ മുടികൊഴിച്ചിൽ നിയന്ത്രിക്കാനാകും.
പോഷകാഹാരക്കുറവ് മൂലം ഉണ്ടാകുന്ന മുടികൊഴിച്ചിൽ കുറയ്ക്കാൻ ഡയറ്റിൽ ഉൾപ്പെടുത്താം ഈ ഭക്ഷണങ്ങൾ…
മത്തങ്ങ വിത്തുകൾ…
സിങ്ക്, കോപ്പർ, മഗ്നീഷ്യം, സെലിനിയം, കാൽസ്യം തുടങ്ങിയ അവശ്യ ധാതുക്കളാൽ സമ്പുഷ്ടമായ മത്തങ്ങ വിത്തുകൾ അധിക ടെസ്റ്റോസ്റ്റിറോൺ മൂലമുണ്ടാകുന്ന മുടി കൊഴിയുന്നത് തടയുന്നു.
വാൾനട്ട്…
വാൾനട്ട് മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനുള്ള പ്രകൃതിദത്ത പ്രതിവിധിയാണ്. ആന്റിഓക്സിഡന്റുകളുടെയും ഫാറ്റി ആസിഡുകളുടെയും സമ്പന്നമായ ഉറവിടം കൂടിയാണ് വാൾനട്ട്. അതിനാൽ മുടി വളർച്ച ഉൽപ്പാദിപ്പിക്കുന്നതിന് അവയെ ശക്തിപ്പെടുത്തുകയും ചെയ്യും.
ഫ്ളാക്സ് സീഡുകൾ…
ഫ്ളാക്സ് സീഡുകളിൽ ഒമേഗ-3 ഫാറ്റി ആസിഡുകളും ലിഗ്നൻസും അടങ്ങിയിട്ടുണ്ട്. ഇത് തലയോട്ടിയിലെ മികച്ച രക്തചംക്രമണം ഉത്തേജിപ്പിക്കുകയും ചെയ്യുന്നു.
സൂര്യകാന്തി വിത്തുകൾ…
ഗാമാ-ലിനോലെനിക് ആസിഡിന്റെ സമ്പന്നമായ ഉറവിടമാണ് സൂര്യകാന്തി വിത്തുകൾ. ഇത് മുടിയിഴകളെ കൂടുതൽ മൃദുവും തിളക്കവും നനവുള്ളതുമാക്കി മാറ്റുന്നു. കൂടാതെ, ഇത് പ്രവർത്തനരഹിതമായ രോമകൂപങ്ങളെ ഉത്തേജിപ്പിക്കുകയും ഇതിലൂടെ പുതിയ രോമവളർച്ച ഉത്പാദിപ്പിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
ബദാം…
ബദാമിൽ ധാരാളമായി അടങ്ങിയിട്ടുള്ള ഘടകമാണ് മഗ്നീഷ്യം. ഇത് മികച്ച മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു.
ചിയ വിത്തുകൾ…
സിങ്ക്, ചെമ്പ് എന്നിവ ചിയ വിത്തുകളിൽ അടങ്ങിയിട്ടുണ്ട്. ഇത് മുടിയെ പോഷിപ്പിക്കാനും മുടിയിഴകളെ ആരോഗ്യകരമായി നിലനിർത്താനും സഹായിക്കുന്നു. കൂടാതെ, ഈ വിത്തുകളിൽ ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുമുണ്ട്.
പിസ്ത…
ബയോട്ടിൻ ധാരാളമായി അടങ്ങിയിരിക്കുന്ന പിസ്ത മുടികൊഴിച്ചിലിനെ ചെറുക്കുന്നു. മുടിയുടെ വരൾച്ച മാറ്റി മുടിയെ പോഷിപ്പിക്കാനും സഹായിക്കും.
ഉലുവ…
രോമകൂപങ്ങളിൽ ഘടിപ്പിക്കാനുള്ള DHT (ഡൈഹൈഡ്രോട്ടെസ്റ്റോസ്റ്റിറോൺ) യുടെ കഴിവിനെ മന്ദഗതിയിലാക്കുന്ന സംയുക്തങ്ങളാണ് ഉലുവയിൽ ഉള്ളത്. ഉലുവ ആരോഗ്യകരമായ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക