തിരുവനന്തപുരം: കേരളത്തിൽ ജൈവകൃഷി പ്രോത്സാഹനത്തിന് ജൈവകാർഷിക മിഷൻ രൂപീകരിക്കുന്നു. കേന്ദ്ര പദ്ധതികൾ ഉപയോഗിച്ച് ജൈവകൃഷി വിജയകരമായി മിഷൻ രൂപീകരണത്തിലൂടെ ലക്ഷ്യമിടുന്നത്. കൃഷി മന്ത്രി പി പ്രസാദ് ചെയർമാനും കാർഷികോൽപ്പാദന കമ്മീഷണർ വൈസ് ചെയർമാനും കൃഷിഡയറക്ടർ മെമ്പർ സെക്രട്ടറിയുമായ ഗവേണിങ്ങ് കൗൺസിലായിരിക്കും മിഷനെ നയിക്കുക.
സുരക്ഷിത ഭക്ഷണത്തിനായി ജൈവകൃഷി കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുകയാണ് മിഷൻെറ ലക്ഷ്യം. വിഷരഹിത പച്ചക്കറികളും ഭക്ഷ്യോത്പന്നങ്ങൾ ഉത്പ്പാദിപ്പിക്കുക എന്നതിലേക്കുളള ചുവടുവെയ്പ് കൂടിയാണ് മിഷൻ. കേന്ദ്ര പദ്ധതികൾ ഉപയോഗിച്ച് ജൈവകൃഷി പ്രോത്സാഹിപ്പിക്കാൻ പുതിയ പദ്ധതികൾ ആവിഷ്കരിക്കും. തരിശ് പ്രദേശങ്ങൾ കൃഷിക്കായി പരിവർത്തനം ചെയ്യുമ്പോൾ ജൈവകൃഷിക്കായിരിക്കും മുൻഗണന നൽകുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക