മിക്ക ആരോഗ്യ പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരമാണ് വെള്ളം. വെള്ളം കുടിയ്ക്കുന്നത് ശരീരത്തിന് ഏറെ നല്ലതാണ്. ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നത് വളരെ പ്രധാനമാണ്. ശരീരത്തിന്റെ ഏതാണ്ട് 75 ശതമാനവും ഇലക്ട്രോലൈറ്റുകളുടെ രൂപത്തിലുള്ള ദ്രാവകങ്ങളാല്‍ നിര്‍മ്മിതമാണ്. രാവിലെ എഴുന്നേറ്റയുടന്‍ അല്പം വെള്ളം കുടിക്കുന്നത് ഏറ്റവും നല്ല ശീലമാണ്.
ശരീരത്തില്‍ ജലാംശം കുറയുന്നത് ക്ഷീണവും ഉല്‍സാഹക്കുറവിനും കാരണമാകും. നീണ്ട ഉറക്കത്തിനുശേഷം ഉണരുന്ന സമയത്ത് ശരീരത്തിലെ ജലാംശം കുറവായിരിക്കും. അതിരാവിലെ തന്നെ ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് ശരീരത്തിലെ ജലാംശം നിലനിര്‍ത്തുകയും അതുവഴി ഊര്‍ജസ്വലരായി ഇരിക്കാന്‍ സഹായിക്കുകയും ചെയ്യും.
ഡീഹൈഡ്രേഷന് മൂലം വരുന്ന തലവേദന പോലുള്ള പ്രശ്നങ്ങള്‍ ചെറുക്കാനും കഴിയും. മാത്രമല്ല ഉണര്‍ന്ന ഉടനെ വെറും വയറ്റില്‍ വെള്ളം കുടിക്കുന്നത് ദഹനപ്രക്രിയ സുഗമമാക്കും. കുടലിന്റെ ആരോഗ്യത്തിനും രാവിലെ എഴുന്നേറ്റയുടന്‍ വെള്ളം കുടിക്കുന്ന ശീലം ഗുണം ചെയ്യും. മെറ്റബോളിസം മെച്ചപ്പെടുത്താനും വെറുംവയറില് വെള്ളം കുടിക്കുന്നത് ഗുണം ചെയ്യും. കൂടുതല്‍ കലോറി എരിച്ചു കളയാനും നല്ലതാണ്.
ചര്‍മസൗന്ദര്യത്തിനും തടികുറയ്ക്കാനും വെറും വയറ്റില്‍ വെള്ളം കുടിയ്ക്കുന്നത് നല്ലതാണ്. രാവിലെ ഉണര്‍ന്ന ഉടന്‍ ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് ചര്‍മം തിളങ്ങാന്‍ സഹായിക്കും. ശരീരത്തിലെ ടോക്സിനുകളെ പുറന്തള്ളാനും മികച്ച വഴിയാണിത്. ചര്‍മത്തില്‍ ചുളിവുകളും കരിവാളിപ്പുമൊക്കെ വരുന്നതിനു പിന്നില്‍ നിര്‍ജലീകരണവും ഒരു കാരണമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക