പുതിനയില ഭക്ഷണം തയ്യാറാക്കാൻ മാത്രമല്ല, വെള്ളത്തിലിട്ട് തിളപ്പിച്ച് കുടിക്കാനും ആരോഗ്യത്തിന് നല്ലതാണ്. പുതിനയിലയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ ശരീരത്തിനെ പലവിധത്തിൽ സഹായിക്കും. കഫ, വാതരോഗങ്ങള്‍ ശമിപ്പിക്കുവാന്‍ പുതിന സഹായിക്കും.
പുതിനയിട്ടു തിളപ്പിച്ച വെള്ളം ചെറുചൂടോടെ കുടിക്കുന്നതു പനിയും, അജീര്‍ണ്ണവും മാറ്റും. കൂടാതെ, ഭക്ഷ്യവിഷബാധ ഇല്ലാതാക്കാനും പുതിനയ്ക്ക് കഴിവുണ്ട്.
പുതിനയില പിഴിഞ്ഞെടുത്ത നീര് 5 മില്ലി കഴിച്ചാല്‍ വയറുവേദന, ഛര്‍ദ്ദി, അതിസാരം, ദഹനക്കുറവ് എന്നീ അസുഖങ്ങള്‍ മാറിക്കിട്ടും. പുതിനയിലയിട്ട് തിളപ്പിച്ച വെള്ളം കൊണ്ട് ആവി പിടിച്ചാല്‍ പനി, മൂക്കടപ്പ്, ജലദോഷം എന്നിവയും മാറും. വയർ സംബദ്ധമായ എല്ലാ അസുഖങ്ങൾക്കും പുതിനയില വളരെ നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക