കോഴിക്കോട്: വയനാട്ടിലേക്കുള്ള താമരശ്ശേരി ചുരത്തിൽ കർശന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു. നവരാത്രി അവധിയോടനുബന്ധിച്ച് ചുരത്തിൽ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. ഈ സാഹചര്യത്തിലാണ് കോഴിക്കോട് ജില്ല ഭരണകൂടം നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചത്. ഭാരമേറിയ വലിയ വാഹനങ്ങൾക്കാണ് നിയന്ത്രണം.
അവധി ദിനങ്ങളിൽ വൈകീട്ട് മൂന്ന് മുതൽ രാത്രി ഒമ്പതുവരെ ഭാരമേറിയ ചരക്ക് വാഹനങ്ങൾക്ക് പോകാൻ അനുവാദമില്ല. ആറു ചക്രത്തിൽ കൂടുതലുള്ള ടിപ്പർ ലോറികൾ, പത്ത് ചക്രത്തിൽ കൂടുതലുള്ള ചരക്ക് വാഹനങ്ങൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾക്കാണ് അവധി ദിനങ്ങളിൽ വിലക്ക്. വൈകുന്നേരം മൂന്ന് മുതൽ രാത്രി ഒമ്പതുവരെ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ചുരത്തിൽ വാഹനങ്ങളുടെ പാർക്കിങിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക