രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ചില പ്രകൃതിദത്ത പരിഹാരങ്ങൾ തേടുന്നത് മികച്ച ഫലം നൽകും. അവയിലൊന്നാണ് മല്ലി. മല്ലി കഴിക്കാനുള്ള ഏറ്റവും നല്ല മാർഗം അവ കുതിർത്ത വെള്ളമാണ്. പ്രമേഹത്തെ നിയന്ത്രിക്കാൻ ഈ വെള്ളം എങ്ങനെ സഹായിക്കുമെന്ന് നോക്കാം.
മല്ലിയിൽ അടങ്ങിയിരിക്കുന്ന സംയുക്തങ്ങൾ ഗ്ലൂക്കോസ് മെറ്റബോളിസത്തെ നിയന്ത്രിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കും. മല്ലി ഇൻസുലിൻ ഉൽപ്പാദനം വർധിപ്പിക്കുകയും അവ ശരിയായി ഉപയോഗിക്കാൻ ശരീരത്തെ സഹായിക്കുകയും ചെയ്യുന്നു. കൂടാതെ പാൻക്രിയാറ്റിക് ബീറ്റാ കോശങ്ങളിൽ നിന്ന് പുറത്തുവരുന്ന ഇൻസുലിൻ ഫലപ്രദമായി നിയന്ത്രിക്കാൻ മല്ലിക്ക് കഴിയും.
മല്ലി വെള്ളത്തിൽ ഇൻസുലിനോടുള്ള ശരീരത്തിന്റെ പ്രതികരണം മെച്ചപ്പെടുത്തുന്ന ചില ബയോ ആക്റ്റീവ് സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. മല്ലി വെള്ളം ഗ്ലൂക്കോസ് ഉപയോഗത്തെ ഉത്തേജിപ്പിക്കുകയും ഇൻസുലിൻ പ്രതിരോധം കുറയ്ക്കുകയും ചെയ്യുന്നതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക